തോക്കുമായി യാത്ര ചെയ്ത രണ്ട് മലയാളികള്‍ മംഗളൂരുവില്‍ അറസ്റ്റില്‍; ഇരുവരും കൊലപാതകശ്രമടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികള്‍

മംഗളൂരു : തോക്കുമായി യാത്ര ചെയ്ത മലയാളി ക്രിമിനലുകള്‍ കര്‍ണ്ണാടക പൊലീസിന്റെ പിടിയില്‍. മംഗളൂരുവിലെ ഉള്ളാലിലെ തലപ്പാടിയില്‍ നിന്നാണ് പിസ്റ്റളുമായി കാറില്‍ വരുമ്പോള്‍ ഇരുവരും അറസ്റ്റിലായത്. കാസര്‍കോട് കടമ്പാര്‍ സ്വദേശി മുഹമ്മദ് അസ്ഗര്‍, മൂടമ്പയില്‍ സ്വദേശി അബ്ദുള്‍ നിസാര്‍ എന്നിവരാണ് പിടിയിലായത്.

പിസ്റ്റളും തിരകളും ഇവരില്‍ നിന്നും പിടികൂടിയിട്ടുണ്ട്. രണ്ട് മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്ന് കണ്ടെത്തി. നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതികളാണ് പിടിയിലായ രണ്ടുപേരും. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, തട്ടിക്കൊണ്ട് പോകല്‍ എന്നിവയ്ക്കും ഉള്ളാള്‍ സ്റ്റേഷനില്‍ കഞ്ചാവ് വില്‍പനയ്ക്കും ബെംഗളുരു ബയ്യപ്പനഹള്ളി സ്റ്റേഷനില്‍ കഞ്ചാവ് കടത്തിയതിനും അസ്ഗറിനെതിരെ കേസുകളുണ്ട്.

പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ സഞ്ചിരിച്ചിരുന്ന കാര്‍ തടഞ്ഞത്. കറുത്ത കാറില്‍ രണ്ട് യുവാക്കള്‍ തോക്കുമായി കറങ്ങുന്നതായാണ് കര്‍ണ്ണാടക പൊലീസിന് ലഭിച്ച രഹസ്യ വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപക പരിശോധന നടക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇരുവരും മംഗളൂരുവില്‍ അക്രമം നടത്താന്‍ പദ്ധതിയിട്ടതായാണ് പൊലീസ് ആരോപിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top