എക്സൈസ് ഓഫീസിലേക്ക് അതിക്രമിച്ച് കയറി ആക്രമണം; രണ്ടുപേര്‍ പിടിയില്‍

തൃശ്ശൂർ മാളയിൽ എക്സൈസ് ഓഫീസിൽ ആക്രമണം. ഇൻസ്പെക്ടർ അടക്കം മൂന്ന് പേർക്ക് പരുക്കേറ്റു. സംഭവത്തിൽ പ്രവീൺ, അക്ഷയ് എന്നിവരെ മാള പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മർദനമേറ്റ മൂന്ന് ഉദ്യോഗസ്ഥരും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എക്സൈസ് ഇൻസ്പെക്ടർ മാള പോലീസിൽ പരാതിയും മൊഴിയും നൽകിയിട്ടുണ്ട്.
മദ്യപിച്ചെത്തിയാണ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയത്. ഓഫീസിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്നത് സിവിൽ എക്സൈസ് ഓഫീസർ എം.എസ്. സന്തോഷ്‌കുമാർ മാത്രമായിരുന്നു. തെറി പറഞ്ഞ് ബഹളം കൂട്ടിയ ഇവരെ തടഞ്ഞപ്പോഴാണ് സന്തോഷ് കുമാറിന് മർദനമേറ്റത്.
ഇരുവരെയും പുറത്താക്കിയപ്പോഴാണ് എക്സൈസ് സംഘം എത്തുന്നത്. പിടികൂടാൻ ശ്രമിച്ചപ്പോഴാണ് ഇവർ വീണ്ടും ഉദ്യോഗസ്ഥരെ ആക്രമിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here