വടകരയില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ പറമ്പില്‍; സമീപത്ത് സിറിഞ്ചുകള്‍; കൂടെയുണ്ടായിരുന്ന സുഹൃത്ത് അവശനിലയില്‍

വടകര: നെല്ലാച്ചേരി കുനിക്കുളങ്ങര ടവറിനു സമീപത്ത് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകൻ അക്ഷയ് (26), ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകൻ രൺദീപ് (30) എന്നിവരാണ് മരിച്ചത്. രാവിലെ 8 മണിയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രൺദീപിനെയും അക്ഷയ്‌യേയും കാണാതായതിനെത്തുടർന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിലാണ് ആളൊഴിഞ്ഞ പറമ്പിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
അതേസമയം ഇവരുടെ കൂടെയുണ്ടായിരുന്ന യുവാവിനെ അവശ നിലയില്‍ കണ്ടെത്തി. ചെറിയതുരുത്തി സ്വദേശി ശ്രീരാഗിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടവറിന്‍റെ സമീപത്തുനിന്ന് സിറിഞ്ചുകള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തെത്തി പോലീസ് പരിശോധന നടത്തിവരികയാണ്. അമിത അളവില്‍ ലഹരി ഉപയോഗിച്ചതാകാം മരണകാരണം എന്നാണ് പോലീസ് സംശയിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here