നിപയെന്ന് സംശയം; കോഴിക്കോട് രണ്ട് കുട്ടികൾ അതീവ ഗുരുതരാവസ്ഥയിൽ, യുവാവിന്റെ നില തൃപ്തികരം

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ രോഗം സംശയിക്കുന്നവരിൽ രണ്ടുപേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ചികിത്സയിൽ കഴിയുന്നത്. ഇദ്ദേഹത്തിന്റെ രണ്ട് മക്കളിൽ ഒമ്പതു വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്താലാണ് കുട്ടി ആശുപത്രിയിൽ കഴിയുന്നത്.

നാലു വയസുള്ള കുട്ടിയുടെ നിലയും ഗുരുതരമാണ്. മരിച്ചയാളുടെ ബന്ധുവായ 25-കാരന്റെ നില തൃപ്തികരമാണ്. മരിച്ചയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താൻ ശ്രമങ്ങൾ ആരംഭിച്ചു. പ്രദേശത്തു ആരോഗ്യ വകുപ്പ് ഫീൽഡ് സർവ്വെ ആരംഭിച്ചു. ഇന്ന് ഉച്ചയോടെ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ലഭിച്ചേക്കും.

അതേസമയം, പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായാണ് വിവരം. രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ, നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും. പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളും, ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരിച്ചത്.

ആദ്യ മരണം ഓഗസ്റ്റ് 30 ന് ആയിരുന്നു. അന്ന് വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കാവുന്ന തരത്തിൽ ഒന്നുമുണ്ടായിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ഇതേ ആശുപത്രിയിൽ പിതാവിനു കൂട്ടിരിക്കാൻ എത്തിയ ആൾക്കും സമാനമായ രോഗലക്ഷണം കണ്ടെത്തി ഈ രോഗിയും മരിച്ചതോടെയാണ് ആരോഗ്യ വിഭാഗത്തിന് നിപയായിരിക്കാമെന്ന സംശയം തോന്നിയത്. അപ്പോഴേക്കും ആദ്യം മരിച്ചയാളുടെ മക്കളും ബന്ധുക്കളും ഉൾപ്പടെ നാല് പേർക്ക് കൂടി രോഗലക്ഷണങ്ങൾ തുടങ്ങിയിരുന്നു. അപ്പോഴേക്കും ആദ്യത്തെയാളുടെ മൃതദേഹം സംസ്‌കരിച്ചിരുന്നു. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹത്തിൽ നിന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഈ ഫലത്തിനായാണ് ആരോഗ്യ വകുപ്പ് കാത്തിരിക്കുന്നത്. മരിച്ച ആദ്യത്തെയാളുടെ മക്കളും സഹോദരി ഭർത്താവും മകനുമടക്കം നാല് പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഈ കുട്ടിയുടെ സ്രവ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്





whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top