പയ്യന്നൂരില്‍ യുവതി മറ്റൊരാളുടെ വീട്ടില്‍ മരിച്ച നിലയില്‍; വീട് നോക്കാന്‍ ഏല്‍പ്പിച്ചയാള്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുമരണങ്ങളിലും ദുരൂഹത

കണ്ണൂര്‍: പയ്യന്നൂരില്‍ യുവതിയെ മറ്റൊരാളുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയാണ് മരിച്ചത്. ബെറ്റി എന്ന സ്ത്രീയുടെ വീട്ടിലാണ് അനിലയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബസമേതം ടൂര്‍ പോയ ബെറ്റി വീടു നോക്കാന്‍ ഏല്‍പ്പിച്ച മാതമംഗലം സ്വദേശി സുദര്‍ശന്‍ എന്നയാളെ മറ്റൊരു സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ടൂര്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരാഴ്ച ടൂര്‍ പോയിരിക്കുകയായിരുന്നു വീട്ടുടമ ബെറ്റിയും കുടുംബവും. വീട് നോക്കാനും വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും സുദര്‍ശനെ ഏല്‍പ്പിച്ചിരുന്നു. ഇതിനിടെയാണ് അനിലയെ ഈ വീടിന്റെ അടുക്കള ഭാഗത്ത് മരിച്ചതായി കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. എങ്ങനെയാണ് യുവതി ബെറ്റിയുടെ വീട്ടില്‍ എത്തി എന്നതില്‍ അവ്യക്തതയുണ്ട്. ബെറ്റിയുടെ വീട്ടില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയാണ് സുദര്‍ശനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് പോലീസ് പരിശോധന നടത്തിവരികയാണ്. ഇരുമരണങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഇരുവരും തമ്മില്‍ മുന്‍പരിചയമുണ്ടോ എന്ന കാര്യങ്ങളും അന്വേഷിച്ചു വരികയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top