കാര്‍ മരത്തിലിടിച്ച് രണ്ടു മരണം, ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറ്റൊരു യുവാവും മരിച്ചു

തൃശ്ശൂര്‍: കാര്‍ മരത്തിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കയ്പമംഗലം വഞ്ചിപ്പുരയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. കയ്പമംഗലം സ്വദേശി അബ്ദുള്‍ ഹസീബ് (19), കുന്നുങ്ങല്‍ സ്വദേശി ഹാരിസ് (19) എന്നിവരാണ്‌ മരിച്ചത്. ഇവരോടൊപ്പം സഞ്ചരിച്ച നാല് പേര്‍ക്ക് പരുക്കേറ്റു. ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്.

ചാളിങ്ങാടില്‍ നബിദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങി വരുകയായിരുന്നു. പരുക്കേറ്റവരെ കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയില്‍ എത്തിചെങ്കിലും ഹസീബിനേയും ഹാരിസിനെയും രക്ഷിക്കാനായില്ല.

അതേസമയം തൃശൂര്‍ ആറാംകല്ലില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് പാണഞ്ചേരി സ്വദേശി വിഷ്ണു (27) മരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top