റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം; മോചനശ്രമങ്ങള്‍ തുടരുന്നെന്ന് അറിയിപ്പ്

റഷ്യ–യുക്രെയ്ൻ സംഘർഷത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്തവരാണ് കൊല്ലപ്പെട്ടതെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. റഷ്യൻ സൈന്യത്തോടൊപ്പമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി ഇടപെട്ടിട്ടുണ്ടെന്നും ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

തിരുവനന്തപുരം അഞ്ചുതെങ്ങിൽനിന്ന് റഷ്യയിലെത്തിയപ്പോള്‍ റഷ്യൻസൈന്യത്തിന്റെ ഭാഗമാകേണ്ടിവന്ന വിനീത് കഴിഞ്ഞ മേയ് 10ന് നാട്ടിലെത്തിയിരുന്നു. യുദ്ധത്തിൽ പരിക്കേറ്റതിനെത്തുടർന്ന് സൈനികജോലിയിൽനിന്ന് അവധി ലഭിച്ചതിനാലാണ് വിനീതിനു നാട്ടിലേക്കു മടങ്ങാനായത്. യാത്രാച്ചെലവുകൾ സ്വന്തമായി വഹിച്ചാണ് മടങ്ങിയെത്തിയത്.

യുദ്ധത്തിൽ പങ്കെടുത്തപ്പോൾ പരിക്കേറ്റ് മോസ്‌കോയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി പ്രിൻസിനെ ഇന്ത്യൻ എംബസി ഇടപെട്ട് ഏപ്രിൽ ഒന്നിന് ഡൽഹിയിലും തുടർന്ന് നാട്ടിലും എത്തിച്ചിരുന്നു. ഇനിയും മലയാളികള്‍ റഷ്യയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top