പന്തളത്ത് ജീപ്പ് സ്വിഫ്റ്റ് ബസിലിടിച്ചു രണ്ടു മരണം
August 30, 2023 10:42 AM

പന്തളം: എം.സി റോഡിൽ കുളനട മാന്തുക പെട്രോൾ പമ്പിന് സമീപം നിയന്ത്രണംവിട്ട ജീപ്പ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിലിടിച്ച് രണ്ടു പേർ മരിച്ചു. ഇന്നലെ രാത്രി 10 മണിയോടെ അഞ്ചൽ നിന്നും കോട്ടയത്തേക്ക് പോയ ജീപ്പ്, തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോയ ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
ജീപ്പ് ഡ്രൈവർ കൊല്ലം കടയ്ക്കൽ സ്വദേശി അരുൺകുമാർ, ബന്ധു ലതിക എന്നിവരാണ് മരിച്ചത്. എട്ടു പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. മറ്റ് ആറ് പേർക്കും പരിക്കുണ്ട്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here