ഷൈനിന്റെ മുറിയില്‍ രണ്ട് യുവതികളെത്തി; പണ ഇടപാടും നടത്തി; മുങ്ങിയ നടനെ തപ്പി പോലീസ്

കൊച്ചി നഗരത്തിലെ പ്രധാന ലഹരി ഇടപാടുകാരന്‍ ഹോട്ടലില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഡാന്‍സാഫ് സംഘം ഷൈന്‍ ടോം ചാക്കോ താമസിച്ചിരുന്നിടത്ത് പരിശോധന നടത്തിയത്. മൂന്നാംനിലയിലെ 314-ാം നമ്പര്‍ മുറിയില്‍ ഷൈന്‍ ഉണ്ടെന്ന് രജിസ്റ്ററില്‍ നിന്നറിഞ്ഞാണ് ഇവിടെ കൂടി പരിശോധിച്ചത്. ബെല്‍ അടിച്ചപ്പോള്‍ ഇവിടെ സര്‍വീസ് വേണ്ടന്നായിരുന്നു ആദ്യ മറുപടി.
ആവര്‍ത്തി ബെല്‍ അടിച്ചപ്പോഴാണ് വാതില്‍ തുറന്നത്. പോലീസാണെന്ന് മനസിലായതോടെ സാഹസികമായി സ്വിമ്മിങ് പൂളില്‍ ചാടി രക്ഷപ്പെടുകയായിരുന്നു, മുറിയില്‍ ഉണ്ടായിരുന്നത് മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു.
ഇതോടെ ഷൈനിന്റെ മുറിയിലേക്ക് ആരൊക്കെ എത്തി എന്ന പരിശോധനയിലാണ് പകല്‍ രണ്ട് യുവതികള്‍ സന്ദര്‍ശനം നടത്തിയതെന്ന് വിവരം ലഭിച്ചത്. ഇവരെ തിരിച്ചറിഞ്ഞ പോലീസ് മൊഴിയെടുത്തു. എന്നാല്‍ ലഹരി ഇടാപാടുമായി ബന്ധമില്ലെന്ന മൊഴിയാണ് ലഭിച്ചത്. ഒരു യുവതിയുമായി നടന്‍ പണ ഇടപാടും നടത്തിയിട്ടുണ്ട്.
ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ നടന്‍ ഒരു ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് എത്തി കൊച്ചിയിലെ മറ്റൊരു ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. പിറ്റേ ദിവസം പുലര്‍ച്ചെയാണ് നഗരം വിട്ടത്. നിലവില്‍ ഒളിവിലാണ് നടനുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here