ഇസ്രയേൽ അനുകൂല പോസ്റ്റിട്ട മലയാളി നഴ്സുമാരെ കുവൈത്തിൽ നിന്ന് പുറത്താക്കി; സ്ഥിരീകരിച്ച് വി.മുരളീധരൻ

ഡൽഹി: ഇസ്രയേൽ അനുകൂല പോസ്റ്റിട്ട രണ്ട് മലയാളി നഴ്സുമാർക്കെതിരെ കുവൈത്ത് ഭരണകൂടം നടപടി എടുത്തു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒരു നഴ്സിനെ പുറത്താക്കിയതായും മറ്റൊരാളെ പുറത്താക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നുമാണ് വിവരം.
സംഭവത്തിന്റെ അടിസ്ഥാനത്തിൽ വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാർ ഇത്തരം പോസ്റ്റുകളിടുന്നതിൽ മാർഗനിർദേശം പുറത്തിറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തെ അനുകൂലിച്ചാണ് നഴ്സുമാർ പോസ്റ്റ് ഇട്ടത്. വാട്സാപ്പ് സ്റ്റാറ്റസും പങ്കുവച്ചു. പാലസ്തീൻകാർ തീവ്രവാദികളാണെന്ന് പറഞ്ഞ് ഇസ്രയേൽ പതാകയാണ് സ്റ്റാറ്റസ് ഇട്ടത്. ഇതോടെയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഇവരെ നാട് കടത്താൻ ഉത്തരവിട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here