വെടിവയ്പ്പിന് ശേഷം ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ആളുകളെ കാണാനില്ല; രണ്ട് പേരുടെ മൃതദേഹങ്ങൾ സമീപത്തെ വീട്ടിൽ
മണിപ്പൂരിലെ ജരിബാമിൽ പതിനൊന്ന് കുക്കി കലാപകാരികളെ വെടിവച്ച് കൊന്നതിന് പിന്നാലെ രണ്ട് മെയ്തേയ് വിഭാഗത്തിൽപ്പെട്ട രണ്ട് പുരുഷൻമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ജകുരധോർ പ്രദേശത്തെ വീടുകളിൽ നിന്നാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈഷ്‌റാം ബറേൽ സിംഗ് (63), മൈബാം കേഷ്വോ സിംഗ് (71) എന്നിവരാണ് കൊല്ലപ്പെട്ടത്.
Also Read: മണിപ്പൂരിൽ 11 കുക്കി വിഭാഗക്കാരെ വെടിവച്ചു കൊന്നു; പോലീസ് സ്റ്റേഷൻ ആക്രമിച്ച് കലാപകാരികൾ
ഇന്നലെ സിആർപിഎഫ് നടത്തിയ വെടിവയ്പ്പിന് ശേഷം പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന പത്തു പേരെ കാണാതായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇവരിൽ ഉൾപ്പെട്ട രണ്ടു പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജൂണിൽ അക്രമവും തീവെപ്പും രൂക്ഷമായതിനെ തുടർന്ന് സമീപ ഗ്രാമങ്ങളിലെ ആളുകശക്കായിട്ടാണ് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചത്.
Also Read: കശ്മീരിൽ അശാന്തി വിതച്ച് മൂന്ന് ആക്രമണങ്ങൾ; സൈനികന് വീരമൃത്യു
പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ച ദുരിതാശ്വാസ ക്യാമ്പിൽ 118 പേരാണ് ഉണ്ടായിരുന്നത്. ഇന്നലെ നടന്ന വെടിവയ്പ്പിന് ശേഷം ഇവരുടെ എണ്ണം 108ആയി ചുരുങ്ങിയിരുന്നു. വെടിവയ്പ്പിന് ശേഷം കാണാതായവരിൽ രണ്ടു പേരെ ജീവനോടെ കണ്ടെത്തി. ഇനിയും കണ്ടെത്താനുള്ള ആറു പേരിൽ മൂന്നു പേർ സ്ത്രീകളും മൂന്ന് പേർ കുട്ടികളുമാണ്.
Also Read: മണിപ്പൂരിനെ കുറിച്ച് മിണ്ടരുത്; പ്രകോപിതനായി അമിത്ഷാ
സിആർപിഎഫ് പോസ്റ്റിനും സമീപത്തെ ബോറോബെക്ര പോലീസ് സ്റ്റേഷനും നേരെ കലാപകാരികൾ നടത്തിയ ആക്രമണമാണ് വെടിവയ്പ്പിൽ കലാശിച്ചത്. പ്രദേശത്തെ മെയ്തേയ് വിഭാഗക്കാരുടെ വീടുകളിലും കടകളിലും കലാപകാരികൾ നേരത്തെ ആക്രമണം നടത്തിയതായി പ്രദേശവാസികൾ പറയുന്നു. കാണാതായവർക്ക് എവിടെ പോയതാണ് എന്ന് അറിയില്ല. അവർക്ക് എന്ത് സംഭവിക്കും എന്ന കാര്യത്തിൽ ഭയമുണ്ടെന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന യുറെംബം സഞ്ജോയ് സിംഗ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here