യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ രണ്ട് പേർ അറസ്റ്റിൽ; പിടികൂടിയത് പ്രത്യേക അന്വേഷണ സംഘം; പിടിയിലായവരുടെ പേരിൽ നിരവധി കേസുകൾ

കൊച്ചി: ചെങ്ങമനാട് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പോലീസിന്റെ പിടിയിൽ. പാറക്കടവ് കുറുമശ്ശേരി വേങ്ങു പ്പറമ്പിൽ വീട്ടിൽ നിതിൻ (30), കുറുമശ്ശേരി മണ്ണാറത്തറ വീട്ടിൽ ദീപക് (36) എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച പുലർച്ചെയാണ് വിനു വിക്രമൻ എന്ന യുവാവിനെ ദേഹമാസകലം വെട്ടേറ്റ നിലയിൽ കുറുമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയ്ക്ക് സമീപം കാണപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വടക്കേക്കര ലേബർ ജംഗ്ഷന് സമീപത്തു നിന്നാണ് പിടികൂടിയത്.

പിടിയിലായ നിതിനും ദീപക്കിനുമെതിരെ കാലടി, അങ്കമാലി, നെടുമ്പാശ്ശേരി തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. ആലുവ ഡി.വൈ.എസ്.പി എ. പ്രസാദിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആർ. കുമാർ, എസ്.ഐ മാരായ സന്തോഷ് അബ്രഹാം, നൗഷാദ്, എ.എസ്.ഐ മാരായ ഡിക്സൻ, സിനുമോൻ, ജിയോ, എസ്.സി.പി.ഒ മാരായ ജോയി ചെറിയാൻ, ഷിബു അയ്യപ്പൻ, അഖിലേഷ്, സി.പി.ഒ മാരായ കൃഷ്ണരാജ്, വിബിൻ, സജിത്, സെബാസ്റ്റ്യൻ എന്നിവരും ഉണ്ടായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top