മണിപ്പൂർ കലാപം: കാണാതായ മെയ്തെ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മണിപ്പൂർ: മണിപ്പൂരിൽ കാണാതായ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മെയ്തെ വിഭാഗത്തിൽപ്പെട്ട ഇവരെ ഇക്കഴിഞ്ഞ ജൂലൈയിലാണ് കാണാതായത്. 17 വയസുള്ള പെൺകുട്ടിയുടേയും 20 വയസുള്ള ആൺകുട്ടിയുടേയും മൃതദേഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരുവരും പുൽത്തകിടിയിൽ ഇരിക്കുന്നതും ഇവരുടെ പുറകിലായി ആയുധധാരികളായ ഒരു സംഘം നിൽക്കുന്നതുമായ മറ്റൊരു ചിത്രവും പുറത്തുവന്നിട്ടുണ്ട്.

അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി. കാണാതായ വിദ്യാർഥികൾക്കായി സിബിഐ അന്വേഷണം പുരഗമിക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്. ഹിജാം ലിന്തോയ്ഗാമ്പി, ഫിജാം ഹെംജിത്ത് എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top