10വയസുകാരൻ്റെ മുന്നിലിട്ട് അച്ഛനെ കൊലപ്പെടുത്തി; വീട്ടിലെ ദീപാവലി ആഘോഷത്തിനിടെ രണ്ട് പേരെ വെടിവച്ചു കൊന്നു

ദീപാവലി ആഘോഷങ്ങൾക്കിടയിൽ രണ്ടു പേരെ വെടിവച്ചു കൊന്നു. ഡൽഹിയിലെ ഷഹ്ദാരയിൽ വീടിന് നടന്ന ആഘോഷങ്ങൾ നടക്കുമ്പോൾ ആകാശ് ശർമ (44), ഇയാളുടെ അനന്തരവൻ റിഷഭ് ശർമ (16) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടു പേരാണ് നിറയൊഴിച്ചത്. ആകാശ് ശർമയുടെ പത്തു വയസുകാരനായ മകന്റെ മുന്നിൽ വച്ചാണ് ക്രൂരകൃതം നടന്നത്. ഇന്നലെ രാത്രി എട്ട് മണിക്കാണ് സംഭവം.
അക്രമികളെ നേരത്തെ അറിയാമെന്നും വർഷങ്ങളായി ഇവരുമായി ഭൂമിതർക്കമുണ്ടായിരുന്നുവെന്നും ആകാശിന്റെ ഭാര്യ പോലീസിനോട് പറഞ്ഞു. പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീടിന് പുറത്ത് കുടുംബാംഗങ്ങൾക്ക് ഒപ്പം ദീപാവലി ആഘോഷിച്ചിരുന്ന ആകാശ് ശർമക്ക് സമീപത്തേക്ക് ബൈക്കിൽ രണ്ടു പേർ എത്തി. ആദ്യം ഒരാൾ ബൈക്കിൽനിന്ന് ഇറങ്ങി ശർമയുടെ കാലിൽ തൊട്ടു. ഈസമയം രണ്ടാമന്‍ തോക്ക് പുറത്തെടുത്ത് വെടിവയ്ക്കുകയായിരുന്നു.
ആകാശ് ശർമക്കു നേരെ അക്രമികൾ അഞ്ച് റൗണ്ട് വെടിവച്ചു. ഇതിനിടെ മകൻ ക്രിഷ് ശർമക്ക് പരുക്കേറ്റു. അക്രമികളുടെ പിന്നാലെ ഓടിയ റിഷഭ് ശർമയെയും കൊലപ്പെടുത്തുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here