ചികിത്സ തേടിയെത്തിയവർ ഡോക്ടറെ വെടിവച്ചു കൊന്നു; രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച അരുംകൊലയിൽ പ്രതികൾ കൗമാരക്കാർ

ചികിത്സ തേടിയെത്തിയ പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഡോക്ടറെ വെടിവച്ചു കൊന്നു. ഡൽഹി ജയ്ത്പൂരിലെ നിമ ആശുപത്രിയിലാണ് സംഭവം. യുനാനി മെഡിസിൻ പ്രാക്ടീഷണറായ ഡോക്ടർ ജാവേദ് അക്തറാണ് മരിച്ചത്. കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. എന്താണ് കാരണമെന്ന് കണ്ടെത്താനായിട്ടില്ലെന്നും ഡൽഹി കാളിന്ദി കുൻജ് പോലീസ് അറിയിച്ചു..

ഒക്‌ടോബർ ഒന്നിനും ചികിത്സയ്‌ക്കെന്ന വ്യാജേന പ്രതികൾ ആശുപത്രിയിൽ എത്തിയിരുന്നു. ആസൂത്രിത കൊലപാതകമാകാനാണ് സാധ്യതയെന്നാണ് പോലീസ് പറയുന്നത്. രണ്ട് വർഷമായി ഡോക്ടർ ജാവേദ് നിമ ആശുപത്രിയിൽ ജോലി ചെയ്തു വരികയാണ്. നൈറ്റ് ഡ്യൂട്ടിയിൽ ജാവേദ് ഉണ്ടെന്ന് ഉറപ്പിച്ച ശേഷമാണ് ഇത്തവണ പ്രതികൾ എത്തിയത്. പ്രതികളെ ഉടൻ പിടികൂടും. പ്രദേശത്തെ സിസി ടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

പുലർച്ചെ ഒന്നരയോടെ 16നും 17നും ഇടയിൽ പ്രായമുള്ള രണ്ടു പേർ ആശുപത്രിയിൽ എത്തി. അവരിലൊരാൾ ആശുപത്രി ജീവനക്കാരോട് പരുക്കേറ്റ തൻ്റെ കാൽവിരലിലെ ഡ്രസ്സിംഗ് മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനു ശേഷം ഇവർ ഡോക്ടറുടെ ക്യാബിനിൽ പ്രവേശിച്ചശേഷം വെടിയുതിർക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ ഡോക്ടർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. തുടർന്ന് പ്രതികൾ ആശുപത്രിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top