ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട വീട്ടമ്മമാര്‍ തമ്മിൽ വിവാഹിതരായി; വീടുവിട്ടിറങ്ങിയത് മദ്യപാനികളായ ഭർത്താക്കൻമാരുടെ ഉപദ്രവം കാരണം

ഭർത്താക്കൻമാരുടെ സ്വഭാവദൂഷ്യം കാരണം വീട് വിട്ടിറങ്ങിയ യുവതികൾ വിവാഹിതരായി. മദ്യപിച്ചെത്തുന്ന ഭർത്താക്കന്മാരുടെ ഉപദ്രവം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയ രണ്ട് സ്ത്രീകളാണ് ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്. കവിത, ബബ്ലു എന്നീ വീട്ടമ്മമാരാണ് ഉത്തർപ്രദേശിലെ ദിയോറിയയിലെ ഛോട്ടി കാശി ക്ഷേത്രത്തിൽ വെച്ച് പരസ്പരം മാല ചാർത്തി വിവാഹിതരായത്.
ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരു യുവതിക്ക് നാല് കുട്ടികളുണ്ട്. സ്ഥിരം മദ്യപാനികളാണ് ഇരുവരുടെയും ഭർത്താക്കന്മാരെന്ന് യുവതികൾ ആരോപിക്കുന്നു. മദ്യലഹരിയിൽ ഉപദ്രവിക്കുക പതിവായിരുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാനാണ് വീടുവിട്ടിറങ്ങിയതെന്നും യുവതികൾ അവകാശപ്പെട്ടു.
ഭർത്താക്കൻമാരുടെ ഉപദ്രവം സഹിക്കാൻ കഴിയാതെ സ്വന്തം വീടുകളിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു യുവതികൾ. അതിനിടയിലാണ് സോഷ്യൽ മീഡിയയിലൂടെ ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് ഭർത്താക്കന്മാരെ ഉപേക്ഷിച്ച് ഒരുമിച്ച് താമസിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ഇനി വീടുകളിലേക്ക് മടങ്ങില്ലെന്നും ഗോരഖ്പൂരില്‍ ഒരുമിച്ച് താമസിച്ച് കുടുംബം പോലെ കഴിയുമെന്നും യുവതികൾ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here