സ്വന്തം സഹോദരിയെ കണ്ടത് മറ്റൊരു കണ്ണിലൂടെ; രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ അമ്മാവന്‍ ഹരികുമാര്‍ മന്ത്രിവാദിയുടെ സഹായി

ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന അമ്മാവന്‍ ഹരികുമാര്‍ മന്ത്രാവാദിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നു എന്ന് വിവരം. പ്രത്യേകിച്ച് ജോലിക്ക് പോകുന്ന പതിവ് ഹരികുമാറിന് ഇല്ലായിരുന്നു എന്നാണ് പോലീസിന്‌ ലഭിച്ചിരുന്ന വിവരം. അതുകൊണ്ട് തന്നെ സാമ്പത്തിക പ്രതിസന്ധി കുടുംബത്തെ അലട്ടിയിരുന്നു. ഇത് മറികടക്കനായി പൂജകളും മറ്റും ഹരികുമാര്‍ നടത്തിയിരുന്നു. കുട്ടിയെ കൊന്നതിന് പിന്നിലും ഇത്തരം മന്ത്രവാദത്തിന്റെ സ്വാധീനം ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

സ്ത്രീകളെ ശല്യം ചെയ്യുന്നതടക്കമുള്ള നിരവധി പ്രശ്‌നങ്ങള്‍ ഹരികുമാര്‍ ഉണ്ടാക്കിയിരുന്നു. അപ്പോഴെല്ലാം രക്ഷിച്ചത് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയായ സഹോദരി ശ്രീതുവായിരുന്നു. ഇതോടെ ശ്രീതുവിന് നേരെയായി ഹരികുമാറിന്റെ നീക്കങ്ങള്‍. മോശം അനുഭവം പലവട്ടം നേരിട്ടു എന്നാണ് ശ്രീതു വിശദമായ ചോദ്യം ചെയ്യലിലില്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. തന്റെ ഉദ്ദേശ്യം പൂര്‍ണ്ണമായും നടപ്പാക്കാന്‍ കുഞ്ഞ് തടസമാകും എന്ന് കരുതിയാണ് ഉറങ്ങി കിടന്ന കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞത്.

ശ്രീതുവിന്റെ ഭര്‍ത്താവ് ശ്രീജിത്ത് എല്ലാ ദിവസവും വീട്ടില്‍ എത്തുന്ന പതിവില്ല. ശ്രീജിത്ത് എത്തിയ ദിവസം തന്നെ കൊല നടത്തിയത് ഇതിന്റെ ഉത്തരവാദിത്വം അയാളുടെ തലയില്‍ കെട്ടാനായിരുന്നു. എന്നാല്‍ പോലീസ് ചോദ്യം ചെയ്യലില്‍ ഇത് പൊളിഞ്ഞു. ശ്രീതു നല്‍കിയ മൊഴികള്‍ പൂര്‍ണ്ണമായും പോലീസ് വിശ്വസിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് വീട്ടിലേക്ക് വിടാതെ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയത്.

ഹരികുമാറിന്റെ എല്ലാ മോശം പ്രവര്‍ത്തികള്‍ക്കും കൂട്ട് നിന്നത് ശ്രീതുവായിരുന്നു. തനിക്കെതിരെ മോശം പെരുമാറ്റം ഉണ്ടായി എന്ന് പറയുമ്പോഴും ഇക്കാര്യം അമ്മയോട് പോലും ശ്രീതു പറഞ്ഞിട്ടില്ല. കൂടാതെ വാട്‌സപ്പ് ചാറ്റുകളില്‍ നിന്നും ലഭിച്ച വിവരങ്ങളും ശ്രീതുവിനെ സംശയ നിഴലിലാക്കുന്നതാണ്. ഇതെല്ലാം വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top