ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടരവയസുകാരന് ദാരുണാന്ത്യം; വയനാട്ടിലെ മൂന്ന് ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
March 25, 2024 10:06 AM
കല്‍പ്പറ്റ: ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം. വയനാട് ചെന്നലോട് സ്വദേശി ജലീലിന്റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. കളിക്കുന്നതിനിടെ ബോള്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. സംഭവം നടന്നയുടന്‍ മൂന്ന് ആശുപത്രികളില്‍ കുട്ടിയെ എത്തിച്ചിട്ടും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇന്നലെ രാത്രി പത്തോടെയാണ് സംഭവം നടന്നത്. കളിക്കുന്നതിനിടെ ചെറിയ ബോള്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം ഉണ്ടാകുകയായിരുന്നു. രണ്ട് ആശുപത്രികളില്‍ പോയെങ്കിലും അവിടെ നിന്നും ബോള്‍ എടുക്കാനായിരുന്നില്ല. തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here