തിരുവനന്തപുരത്തെ രണ്ട് വയസുകാരിയുടെ മരണം കൊലപാതകം; അച്ഛനും അമ്മയും അടക്കം നാലുപേർ പോലീസ് കസ്റ്റഡിയിൽ

ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് കാണാതായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെ (2) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി പോലീസില്‍ ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു.

വീടിന് പിന്‍ഭാഗത്ത് ഒരു കിണര്‍ ഉണ്ടായിരുന്നു. കുട്ടി അവിടെ വീണു പോയോ എന്നുള്ള സംശയം പോലീസിനുണ്ടായി. തുടർന്ന് തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് സംഘത്തെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് പോലീസിൻ്റെ പ്രാഥമിക നിഗമനം. കുട്ടിയുടെ അമ്മ, അച്ഛന്‍, അമ്മയുടെ സഹോദരന്‍, അമ്മയുടെടെ അമ്മ എന്നിവരെ ചോദ്യംചെയ്യുകയാണ്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്.

പുലര്‍ച്ചെ എഴുന്നേറ്റ് വീട്ട് ജോലിക്കായി മാറുമ്പോള്‍ കുഞ്ഞ് ഉണര്‍ന്നിരിക്കുകയായിരുന്നു എന്നാണ് ആദ്യം അമ്മ പോലീസിനോട് പറഞ്ഞത്. കുട്ടി തന്നോട് ഒപ്പം ഉറങ്ങാന്‍ കിടന്നു എന്ന് പറഞ്ഞ അമ്മ പിന്നീട് സഹോദരനൊപ്പം ആണ് കിടന്നതെന്ന് മാറ്റി പറയുകയായിരുന്നു. സഹോദരന്റെ മുറിയില്‍ പുലര്‍ച്ചെ തീപിടുത്തം ഉണ്ടായി. പുലര്‍ച്ചെ അഞ്ചരയ്ക്ക് കുട്ടി കരഞ്ഞതായും അമ്മ പോലീസിന് മൊഴി നൽകിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top