വീട്ടുവളപ്പില്‍ കഞ്ചാവ് തോട്ടമുണ്ടാക്കി യുവാക്കള്‍; കൈവശം 10 കിലോ കഞ്ചാവും; കൊല്ലത്ത് യുവാക്കളെ പൊക്കി എക്‌സൈസ്

കൊല്ലം ഓച്ചിറയിലാണ് യുവാക്കള്‍ വീട്ടുവളപ്പില്‍ കഞ്ചാവ് തോട്ടം ഉണ്ടാക്കിയത്. 38 കഞ്ചാവു ചെടികളാണ് വളര്‍ത്തിയിരുന്നത്. എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. മേമന സ്വദേശികളായ മനീഷ്, അഖില്‍ കുമാര്‍ എന്നിവര്‍ പിടിയിലായിട്ടുണ്ട്. ചെടിച്ചട്ടികളിലും പറമ്പിലുമായി വ്യാവസായിക അടിസ്ഥാനത്തിലായിരുന്നു കഞ്ചാവ് കൃഷി.
രണ്ടുമാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടികള്‍ക്ക് 40 സെന്റിമീറ്ററോളം പൊക്കവുമുണ്ടായിരുന്നു. വില്‍പ്പനയ്ക്കായി എത്തിക്കുന്ന കഞ്ചാവിലെ നല്ല വിത്തുകള്‍ തിരഞ്ഞെടുത്ത് നട്ടുവളര്‍ത്തുകയായിരുന്നു. അഖില്‍കുമാറിന്റെ വീട്ടുവളപ്പിലായിരുന്നു കൃഷി. ഇവിടെ പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ റോട്ട് വീലര്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ് തുടങ്ങിയ വിദേശ ഇനത്തില്‍പ്പെട്ട അക്രമകാരികളായ നായകളെ തുറന്നു വിട്ട് രക്ഷപ്പെടുകയായിരുന്നു ഇവരുടെ പതിവ്.
എന്നാല്‍ ഇത്തവണ സാഹസികമായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ വീട്ടുവളപ്പില്‍ കടന്ന് ഇവരെ പിടികൂടുകയായിരുന്നു. വീട്ടില്‍ നിന്നും 10.5 കിലോ കഞ്ചാവും പിടികൂടി. പിടിയിലായവരില്‍ മനീഷ് നേരത്തെ എംഡിഎംഎ കേസില്‍ പ്രതിയാണ്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കഞ്ചാവ് കൃഷിയും കണ്ടെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here