ലിവിംഗ് ടുഗതറിന് മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധം; ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നിലവില്‍ വന്നു

ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നിലവില്‍ വന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നാണ് പുതിയ മാറ്റത്തിന് തുടക്കം കുറിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് ഉത്തരാഖണ്ഡ നിയമസഭ ഈ ബില്ല് പാസാക്കിയത്. ഏകീകൃത സിവിള്‍ നിയമം നടപ്പാക്കുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പ്രധാനമായിരുന്നു. ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയില്‍ നിന്നും നിലവില്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡുകാരായവരും നിയമത്തിന്റെ പരിധിയില്‍ വരും.

ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യുസിസി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദര്‍ ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധം, എന്നിവയാണ് നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍. ലിവിംഗ് ടുഗതര്‍ ആയി താമസിക്കുന്നതിന് മാതാപിതാക്കളുടെ അനുമതി വേണമെന്നും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ബന്ധങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍്കിയാല്‍ മൂന്ന് മാസം തടവോ 25000 രൂപ പിഴയോ ലഭിക്കുന്ന കുറ്റമായി പരിഗണിക്കും. ഇത്തരം ബന്ധങ്ങളില്‍ താമസിക്കുന്നവര്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കുന്നതിന് ഒരു മാസത്തെ കാലതാമസം വന്നാല്‍ പോലും 10000 രൂപ പിഴ ഒടുക്കേണ്ടി വരും.

എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കണം. 21 വയസ് പൂര്‍ത്തിയായ ശേഷമെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാവു എന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്. ശൈശവ വിവാഹം, തലാക്ക്, ബഹുഭാര്യാത്വം എന്നിവ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top