‘അത് ഞങ്ങളുടെ പേരിലല്ല’; പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിനെതിരെ യുസിഎഫ് ക്യാംപയിന്‍; മൂവായിരത്തോളം പേര്‍ ഒപ്പിട്ടു
ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്നിനെതിരെ വിവിധ ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്). ‘അത് ഞങ്ങളുടെ പേരിലല്ല’ എന്ന ക്യാംപയിന്‍ യുസിഎഫിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഇതുവരെ മൂവായിരത്തോളം പേരാണ് ക്യാംപയിന്റെ ഭാഗമായത്. അഭിഭാഷകര്‍, മുന്‍ ഉദ്യോഗസ്ഥര്‍, വൈദികര്‍ തുടങ്ങി നിരവധി പേരാണ് ക്യാംപയിനില്‍ ഒപ്പിട്ടിരിക്കുന്നത്. രാജ്യവ്യാപകമായി ക്രൈസ്തവര്‍ ആക്രമിക്കപ്പെടുമ്പോള്‍ അതിനെതിരെ ഒരു വാക്കു പോലും പറയാത്ത പ്രധാനമന്ത്രിയുടെ ക്ഷണം പ്രതിഷേധത്തിന്റെ ഭാഗമായി നിരസിക്കണമായിരുന്നു എന്നാണ് യുസിഎഫ് നിലപാട്.
മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവരെ തടവിലാക്കുകയാണ്. ക്രിസ്മസ് ആഘോഷം പോലും നിരോധിക്കുന്ന സ്ഥിതിയാണ്. മണിപ്പൂരില്‍ നടന്ന വംശഹത്യയില്‍ ഒരു നീതിയും ലഭിച്ചിട്ടില്ല. ഇത്തരം സാഹചര്യത്തില്‍ ക്രിസ്മസ് വിരുന്ന് കൊണ്ട് മാത്രം ഒന്നും സംഭവിക്കില്ലെന്നും യുസിഎഫ് പറയുന്നു.
ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരേയും യുസിഎഫ് വിമര്‍ശിക്കുന്നുണ്ട്. ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് പറയാതെ മൗനം പാലിച്ചതിനെതിരെയാണ് വിമര്‍ശനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here