‘മോദിയുടെ മാപ്പില്‍ അഹങ്കാരം’; ശിവജി പ്രതിമ തകര്‍ന്നത് മഹാരാഷ്ട്രയോടുള്ള അവഹേളനം; വിമര്‍ശനം കടുപ്പിച്ച് ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണത് മഹാരാഷ്ട്രയുടെ ആത്മാവിനോടുള്ള അവഹേളനമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മാപ്പ് പറഞ്ഞ് നടന്ന കോടികളുടെ അഴിമതി മറയ്ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. മാപ്പ് പറയുന്ന സമയത്ത് പോലും മോദിയുടെ മുഖത്ത് അഹങ്കാരമാണ് പ്രകടമായതെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.

മോദി എന്തിനാണ് മാപ്പ് പറഞ്ഞതെന്ന് വ്യക്തമാക്കണം. എട്ടുമാസം മുന്‍പ് പ്രതിമ ഉദ്ഘാടനം ചെയ്തതിനോ? അതിന്റെ നിര്‍മാണത്തിലുള്ള അഴിമതിയുടെ പേരിലോ? ഉദ്ധവ് താക്കറെ ചോദിച്ചു. മോദിയുടെ ക്ഷമാപണം മഹാരാഷ്ട്രയിലെ ജനങ്ങള്‍ സ്വീകരിക്കില്ല. ആത്മാവിനെ അവഹേളിച്ചവര്‍ക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്നും താക്കറെ വ്യക്തമാക്കി. രാമക്ഷേത്രം, പാര്‍ലമെന്റ് മന്ദിരം ഇപ്പോള്‍ ശിവജി പ്രതിമ ഇങ്ങനെ എല്ലായിടത്തും മോദി അഴിമതി നടത്തുകയാണെന്നും താക്കറെ ആരോപിച്ചു.

പ്രതിമ തകര്‍ന്ന സംഭവത്തില്‍ പ്രതിപക്ഷമായ മാഹാവികാസ് അഘാടി സഖ്യം വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ചപ്പല്‍ ജോഡോ, മാരോ യാത്ര എന്നപേരില്‍ ചെരിപ്പുകളുമേന്തി ഹുതാത്മ ചൗക്ക് മുതല്‍ ഇന്ത്യാ ഗേറ്റിലെ ശിവജി പ്രതിമ വരെ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജിയുടെ പ്രതിമയാണ് തകര്‍ന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top