ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജി​ന് കെ​ട്ടി​വെ​ക്കാ​നു​ള്ള തുക ഉമ്മന്‍ ചാണ്ടിയുടെ കുടുംബം നല്‍കി; പണം കൈമാറിയത് ​മറി​യാ​മ്മ; ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഓ​ര്‍​മ്മ​ക​ള്‍ ക​രു​ത്താ​കു​മെ​ന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി

കോ​ട്ട​യം: കോട്ടയം യുഡിഎഫ് സ്ഥാനാര്‍ത്ഥി അ​ഡ്വ.​കെ.​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജി​ന് കെ​ട്ടി​വെ​ക്കാ​നു​ള്ള പ​ണം ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കു​ടും​ബം ന​ല്‍​കി. ‌ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ ഉ​മ്മ​നാ​ണ് ലോക്സഭാ സ്ഥാ​നാ​​ര്‍ത്ഥിക്ക് പണം കൈ​മാ​റി​യ​ത്. ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജി​ന് കു​ടും​ബം വി​ജ​യാ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.പു​തു​പ്പ​ള്ളി പ​ള്ളി​യി​ലെ​ത്തി​യ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഖ​ബ​റി​ട​ത്തി​ലെ​ത്തി പ്രാ​ർ​ഥി​ച്ചു.

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഓ​ര്‍​മ്മ​ക​ള്‍ ക​രു​ത്താ​കു​മെ​ന്നും വ്യാ​ഴാ​ഴ്ച്ച നാ​മ​നി​ര്‍​ദ്ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​മെ​ന്നും ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍​ത്ഥം കോട്ടയത്തെ ഏ​ഴ് അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ഇന്ന് മു​ത​ല്‍ ആ​റ് വ​രെ റോ​ഡ് ഷോ ​സം​ഘ​ടി​പ്പി​ക്കും.

ഒ​രു ദി​വ​സം ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് റോ​ഡ് ഷോ. ​ആ​ദ്യ​ദി​ന​ത്തി​ല്‍ രാ​വി​ലെ വൈ​ക്ക​ത്തും ഉ​ച്ച​ക​ഴി​ഞ്ഞ് പി​റ​വ​ത്തു​മാ​ണ് റോ​ഡ് ഷോ ​ന​ട​ക്കു​ക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top