നിത ഷഹീർ കൊണ്ടോട്ടി നഗരസഭ ചെയർപേഴ്‌സൺ; കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ
August 9, 2024 3:28 PM

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി നിത ഷഹീർ. 27-ാം വയസിലാണ് കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്‍റെ നിത തിരഞ്ഞെടുക്കപ്പെട്ടത്. നീറാട് വാർഡ് കൗൺസിലറാണ്.
യുഡിഎഫ്-ലീഗ് ധാരണ പ്രകാരം മുസ്‌ലിം ലീഗിലെ സി.ടി.ഫാത്തിമത്ത് സുഹ്റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
കെ.പി.നിമിഷ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി.ആകെ നാല്പത് മെമ്പര്‍മാരാണ് ഉള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നിത 32 വോട്ടുകള്‍ നേടിയപ്പോള്‍ എട്ട് വോട്ടുകളാണ് നിമിഷക്ക് ലഭിച്ചത്. രണ്ട് വോട്ടുകള്‍ അസാധുവായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here