വടകരയില്‍ കള്ളവോട്ടിന് സാധ്യത; ഹൈക്കോടതിയെ സമീപിച്ച് ഷാഫി പറമ്പില്‍; കേന്ദ്രസേനയുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് ആവശ്യം
കൊച്ചി : കള്ളവോട്ട് തടയാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. വ്യാപകമായി കള്ളവോട്ടിന് സാധ്യതയുണ്ടെന്നാണ് ഷാഫി ഹര്‍ജിയില്‍ പറയുന്നത്. മുന്‍തിരഞ്ഞെടുപ്പിലെ അനുഭവങ്ങളുടേയും അടുത്തിടെ പാനൂരിലുണ്ടായ സ്‌ഫോടനത്തിന്റേയും പശ്ചാത്തലത്തിലാണ് കോടതി ഇടപെടല്‍ തേടുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിനായി ബൂത്തില്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും സിപിഎമ്മുകാരാണ്. അതിനാല്‍ കള്ളവോട്ട് തടയാന്‍ കാര്യമായ നടപടി ഉണ്ടാകില്ല. പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും കൃത്യമായ നടപടി പ്രതീക്ഷിക്കുന്നില്ല. അതിനാല്‍ കോടതി ഇടപെടണം. ജനങ്ങള്‍ക്ക് ഭയമില്ലാതെ വോട്ട് ചെയ്യാന്‍ കേന്ദ്ര സേനയുടെ സാന്നിധ്യം ഉറപ്പാക്കണം. എല്ലാ ബൂത്തുകളിലേയും ദൃശ്യങ്ങള്‍ പകര്‍ത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഈ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here