പ്രവര്‍ത്തകര്‍ ബസുകള്‍ തടഞ്ഞു; യുഡിഎഫ് ഹര്‍ത്താലില്‍ സംഘര്‍ഷം

ചേ​വാ​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തി​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ സിപിഎം അതിക്രമത്തില്‍ പ്രതി​ഷേ​ധി​ച്ചുള്ള കോണ്‍ഗ്രസ് ഹര്‍ത്താലില്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു. കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിയാണ് പ്രവര്‍ത്തകര്‍ ബസുകള്‍ തടഞ്ഞത്. ദീര്‍ഘദൂര ബസുകളാണ് തടഞ്ഞത്.

Also Read: ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പിലെ സിപിഎം അക്രമം; യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി; കനത്ത സുരക്ഷ

ഹര്‍ത്താല്‍ പേടിച്ച് സര്‍വീസ് നടത്തേണ്ട എന്നായിരുന്നു ബസുടമകള്‍ ആദ്യം എടുത്ത തീരുമാനം. എന്നാല്‍ പിന്നീട് ബസ് ഓടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ് തടയാന്‍ തുടങ്ങിയത്. സര്‍വീസ് നടത്തേണ്ടതില്ലെന്ന് ആവശ്യപ്പെട്ട ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കയറ്റി യാത്രക്കാരെ ഇറക്കാനും ആവശ്യപ്പെട്ടു. ഇതോടെ പോലീസും സ്ഥലത്ത് എത്തി.

Also Read: ചേവായൂർ സർവീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസ് വിമതര്‍ പിടിച്ചു; ജയം സിപിഎം പിന്തുണയോടെ; തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമം

പ്രവര്‍ത്തകര്‍ പോലീസിനു നേര്‍ക്ക് തിരിഞ്ഞു. സംഘര്‍ഷമുണ്ടായപ്പോള്‍ പോലീസ് ലാത്തിവീശി. യുഡിഎഫ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയിട്ടില്ല. സംഘര്‍ഷം നിലനില്‍ക്കുകയാണ്.

ചേ​വാ​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തിരഞ്ഞെടുപ്പില്‍ സിപിഎം നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതരാണ് ബാങ്ക് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. സിപിഎം പിന്തുണയോടെയായിരുന്നു വിജയം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top