അര്‍ധരാത്രി യുഡിഎഫ് എംഎല്‍എമാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു; കെഎസ്‌ യു നേതാവിന് എസ്എഫ്ഐ മര്‍ദനം

തലസ്ഥാനത്ത് അര്‍ധരാത്രി പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച് യുഡിഎഫ് എംഎല്‍എമാരുടെ പ്രതിഷേധം. ശ്രീകാര്യം പോലീസ് സ്‌റ്റേഷനാണ് എംഎൽഎമാരായ ചാണ്ടി ഉമ്മൻ, എം.വിൻസന്റ് എന്നിവരുടെ നേതൃത്വത്തില്‍ ഉപരോധിച്ചത്. കാര്യവട്ടം ക്യാംപസിൽ കെഎസ് യു തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സാന്‍ജോസിനെ മർദിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്തില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. മര്‍ദനമേറ്റ സാൻജോസ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതിഷേധത്തിനിടെ എം.വിന്‍സനറും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കാറിൽ വന്നിറങ്ങിയ തന്നെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തുവെന്ന് വിൻസന്റ് പറഞ്ഞു. പോലീസിന് മുന്നിൽ വെച്ച് ആക്രമിച്ചിട്ടും നടപടി എടുത്തില്ലെന്നും എംഎല്‍എ ആരോപിച്ചു. കെഎസ് യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിലും സംഘർഷമുണ്ടായി.

കെഎസ് യു ജില്ലാ ജോയിന്റ് സെക്രട്ടറിസാൻ ജോസിനാണ് മർദനമേറ്റത്. എസ്എഫ്ഐ നേതാവ് അജന്ത് അജയുടെ നേതൃത്വത്തിൽ മർദിച്ചുവെന്നാണ് പരാതി. ഇന്നലെ രാത്രി സാൻ ജോസിനെ ഒരു സംഘം ഹോസ്റ്റലിലെ മുറിയിൽ കൂട്ടിക്കൊണ്ടു പോയി മർദിക്കുകയായിരുന്നു. വിദ്യാർഥികളാണ് വിവരം പോലീസിൽ അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here