മുഖ്യമന്ത്രിയുടെ പനിയില്‍ പരിഹാസവുമായി പ്രതിപക്ഷം; ക്ഷോഭിച്ച് സ്പീക്കര്‍
എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്റെ പരിഹാസം. പനിയും തൊണ്ട് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോള്‍ സമ്പൂര്‍ണ്ണ വോയിസ് റെസ്റ്റ് നിർദേശിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സഭയില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നാണ് സ്പീക്കര്‍ അറിയിച്ചത്. പ്രമേയം അവതരിപ്പിച്ച ഷംസുദീന്‍ മലപ്പുറം പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നതിനൊപ്പമാണ് മുഖ്യമന്ത്രിയുടെ അസുഖവും പരാമര്‍ശിച്ചത്.
ഇത്രയും ഗൗരവമായ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ മുഖ്യമന്ത്രിക്ക് അസുഖം വന്നത് യാദൃശ്ചികമാകാം എന്നായിരുന്നു ചിരിയോടെയുള്ള ഷംസുദീന്റെ പരിഹാസം. ഇതോടെ സ്പീക്കര്‍ ഇടപെട്ടു. ഇങ്ങനെയൊന്നും സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് സ്പീക്കര്‍ ഇടപെട്ടത്. ആരോഗ്യപരമായ കാര്യങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നത് ശരിയായ നടപടിയല്ല. ആര്‍ക്കും അസുഖം വരാമെന്നും സ്പീക്കര്‍ പറഞ്ഞു.
ഇതോടെ മുഖ്യമന്ത്രിയെ കളിയാക്കിയതല്ലെന്നും അസുഖ ബാധിതനായ ഒരാള്‍ക്കെതിരെ ഇത്തരം ആരോപണം ഉന്നയിക്കേണ്ടി വന്നല്ലോ എന്നാണ് പറയാന്‍ ഉദ്ദേശിച്ചതെന്നും ഷംസുദീന്‍ വ്യക്തമാക്കി. ഷംസുദീന്റെ പരാമര്‍ശത്തിനെതിരെ ഭരണപക്ഷ എംഎല്‍എമാരും പ്രതിഷേധം ഉയര്‍ത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here