യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം ഇന്ന്; വി.ഡ‍ി.സതീശൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: റേഷൻ വിതരണ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം ഇന്ന്. ‘റേഷൻകട മുതൽ സെക്രട്ടറിയേറ്റ് വരെ ഉപരോധം’ എന്ന സമരത്തിന്റെ ഭാഗമായാണ് പ്രക്ഷോഭം. പ്രവർത്തകർ ഏജീസ്‌ ഓഫിസ്‌ മുതൽ സെക്രട്ടറിയേറ്റിന്റെ ആസാദ്‌ ഗേറ്റ് വരെ അണിനിരക്കും

പ്രതിപക്ഷ നേതാവ് വി.ഡ‍ി.സതീശൻ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കൾ പങ്കെടുക്കും.

ഉപരോധത്തിനു വരുന്ന വാഹനങ്ങൾ ആശാൻ സ്‌ക്വയറിൽ ആളെയിറക്കിയ ശേഷം ഈഞ്ചയ്ക്കൽ ബൈപാസ്‌ റോഡിൽ പാർക്ക് ചെയ്യണം. ദേശീയപാത വഴി വരുന്ന വാഹനങ്ങൾ ചാക്ക-പേട്ട വഴിയാണ് എംഎൽഎ ഹോസ്റ്റലിനു മുന്നിലെ ആശാൻ സ്‌ക്വയറിലെത്തേണ്ടത്. എംസി റോഡ്‌ വഴി വരുന്ന വാഹനങ്ങൾ വെഞ്ഞാറമൂട്‌- പോത്തൻകോട്‌ – വെട്ടുറോഡ്‌ – കഴക്കൂട്ടം ബൈപാസ്‌ – ചാക്ക– പേട്ട വഴിയാണ് ആശാൻ സ്‌ക്വയറിനു മുന്നിലെത്തേണ്ടതെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top