യുഡിഎഫ് എസ്പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; പാലക്കാട്ടെ പോലീസ് റെയ്ഡിനെതിരെ വന്‍ പ്രതിഷേധം
പാലക്കാട് യുഡിഎഫ് നടത്തിയ എസ്പി ഓഫീസില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറിയില്‍ ഇന്നലെ പോലീസ് നടത്തിയ പാതിരാ റെയ്ഡിനെതിരെയാണ് യുഡിഎഫ് എസ്പി ഓഫീസ് മാര്‍ച്ച് നടത്തിയത്. എസ്പി ഓഫീസിനു 100 മീറ്റര്‍ അകലെ പോലീസ് നിരത്തിയ ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാല്‍ നേതാക്കള്‍ തന്നെ ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു.
പാലക്കാട് കോട്ടമൈതാനത്തുനിന്നുമാണ് യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് തുടങ്ങിയത്. ഷാഫി പറമ്പില്‍, വി.കെ.ശ്രീകണ്ഠന്‍ എംപി എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുന്നത്. എസ്പി ഓഫീസിന് 100 മീറ്റര്‍ മുന്നിലായി പോലീസ് മാര്‍ച്ച് തടഞ്ഞു. വലിയ പോലീസ് സന്നാഹവും എസ്പി ഓഫീസിനു മുന്നില്‍ ഏര്‍പ്പെടുത്തിയിരുന്നു.
Also Read: പാലക്കാട്ടെ വിവാദ റെയ്ഡിന് പിന്നിലാര്; പോലീസിന് ലഭിച്ചത് കൃത്യമായ നിര്‍ദേശം
കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറിയില്‍ പാതിരാത്രി പോലീസ് നടത്തിയ റെയ്ഡിനെതിരെ വ്യാപക പ്രതിഷേധമാണ് പാലക്കാട് നടന്നത്. കള്ളപ്പണം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന എന്ന വിശദീകരണമാണ് പോലീസ് നടത്തിയത്. എന്നാല്‍ റെയ്ഡ് പാളിയതോടെ സര്‍ക്കാരിന് വന്‍തിരിച്ചടിയുമായി. ഇതാണ് യുഡിഎഫ് പാലക്കാട് എസ്പി ഓഫീസ് മാര്‍ച്ചില്‍ കലാശിച്ചത്.
തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്നലെ അര്‍ധരാത്രി കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ പോലീസ് റെയ്ഡ് നടത്തിയത്. കള്ളപ്പണം തേടിയുള്ള പോലീസ് റെയ്ഡില്‍ ഒരു രൂപ പോലും കണ്ടെടുക്കാന്‍ കഴിയാത്തതോടെ പോലീസ് നാണംകെട്ടു. ഇപ്പോള്‍ വിവാദ റെയ്ഡിന് പിന്നില്‍ ആരെന്ന ചോദ്യമാണ് ഉയരുന്നത്.
മന്ത്രി എം.ബി.രാജേഷിനെയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍ കള്ളപ്പണ ഇടപാട് നടക്കുന്നുണ്ടോയെന്ന സ്വാഭാവിക പരിശോധനയാണ് നടന്നതെന്നും എന്തിനാണ് റെയ്ഡ് കോണ്‍ഗ്രസ് എന്തിനാണ് അട്ടിമറിക്കുന്നതെന്നും ചോദിച്ച് മന്ത്രി എംബി രാജേഷ് രംഗത്തെത്തിയിട്ടുമുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here