ഉദംപൂരില്‍ സുരക്ഷാസേനക്ക് നേരെ വെടിവയ്പ്പ്; സിആർപിഎഫ് ഇന്‍സ്പെക്ടര്‍ക്ക് വീരമൃത്യു
ജമ്മു ഉദംപൂരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ക്ക് വീരമൃത്യു. ജില്ലയില്‍ പതിവ് പട്രോളിങ്ങിനിടെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. സൈന്യം സ്ഥലത്ത് എത്തുകയും പ്രദേശം വളയുകയും ചെയ്തിട്ടുണ്ട്.
സിആർപിഎഫ് – ജമ്മു കശ്മീർ പോലീസ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) സംയുക്ത പട്രോളിങ് സംഘത്തിനു നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. താരതമ്യേന ശാന്തമായിരുന്ന ജമ്മു മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഈയിടെയായി ജമ്മുവിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചിരിക്കുകയാണ്. രജൗരി, പൂഞ്ച്, റിയാസി, ഉധംപൂർ, കത്വ, ദോഡ ജില്ലകളിൽ ഭീകരാക്രമണങ്ങളില്‍ 12 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു വില്ലേജ് ഡിഫൻസ് ഗാർഡ് (വിഡിജി) അംഗവും ഉൾപ്പെടെ കുറഞ്ഞത് 24 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ജൂണിൽ റിയാസിയിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തില്‍ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. ജൂലൈ 5ന് കത്വ ജില്ലയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവങ്ങൾ ജമ്മു കശ്മീരിലെസുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ജമ്മുവില്‍ അതിര്‍ത്തി കാവല്‍ ബിഎസ്എഫിനാണ്. ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here