മഞ്ഞുമ്മല്‍ ബോയ്‌സിന് ഉദയനിധി സ്റ്റാലിന്റെ കയ്യടി; ‘ജസ്റ്റ് വൗ, ആരും സിനിമ മിസ് ആക്കരുത്’

റിലീസിന് മുമ്പുമുതലേ ‘മഞ്ഞുമ്മല്‍ ബോയ്‌സി’നെക്കുറിച്ചുള്ള പ്രതീക്ഷങ്ങള്‍ വാനോളമായിരുന്നു. റിലീസിന് ശേഷവും ചിത്രം പ്രതീക്ഷകള്‍ തെറ്റിച്ചില്ല. സിനിമാ മേഖലക്കകത്തു നിന്നും പുറത്തുനിന്നും നിരവധി പേരാണ് മഞ്ഞുമ്മലിലെ പിള്ളേരെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനാണ് മഞ്ഞുമ്മല്‍ ബോയ്‌സിന് കൈയടിക്കുന്നത്. ‘മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടു. ജസ്റ്റ് വൗ’ എന്നാണ് ഉദയനിധി എക്‌സില്‍ കുറിച്ചത്. എല്ലാവരും ചിത്രം കാണണം എന്ന് പറഞ്ഞ ഉദയനിധി സിനിമയുടെ മുഴുവന്‍ ടീമിനെയും അഭിനന്ദിച്ചു.

ജാനേമന്‍ എന്ന ചിത്രത്തിനു ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ചന്തു സലിംകുമാര്‍ ലാല്‍ ജൂനിയര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ് ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കേരളത്തിനകത്തും പുറത്തും ചിത്രം സൂപ്പര്‍ ഹിറ്റ് ആണ്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം സിനിമ ഒരുകോടി രൂപ നേടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top