ഉഡുപ്പിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ചു; മലയാളി യാത്രക്കാര്‍ക്ക് ഗുരുതര പരുക്ക്
November 20, 2024 10:15 PM

കർണാടക കുന്ദാപുരയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്. മൂകാംബികയിലേക്ക് പുറപ്പെട്ട പയ്യന്നൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ചണ്ഡിക ദുർഗപരമേശ്വരി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ചൊവാഴ്ചയാണ് സംഘം പയ്യന്നൂരിൽ നിന്ന് യാത്ര പുറപ്പെട്ടത്.
പയ്യന്നൂർ തായ്നേരി കൈലാസിൽ നാരായണൻ, ഭാര്യ വത്സല, അയൽവാസി മധു, ഭാര്യ അനിത,അന്നൂർ സ്വദേശി റിട്ട അധ്യാപകൻ ഭാർഗവൻ, ഭാര്യ ചിത്രലേഘ, കാർ ഡ്രൈവർ ഫസിൽ എന്നിവരാണ് അപകടത്തിൽപെട്ടത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ദേശീയ പാതയിൽ നിന്ന് കാർ ക്ഷേത്രത്തിലേക്ക് തിരിയാനായി പിറകോട്ട് എടുക്കുന്നതിനിടെ പിറകിൽ നിന്ന് വന്ന മീൻ ലോറി ഇടിക്കുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here