സര്‍വകലാശാലകളില്‍ സംഘപരിവാര്‍ ആജ്ഞാനുവര്‍ത്തികളെ എത്തിക്കാനുള്ള ഗൂഢപദ്ധതി; യുജിസി കരടിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
യുജിസിയുടെ 2025 ലെ ചട്ടഭേദഗതിയുടെ കരടിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വൈസ് ചാന്‍സലര്‍ പദവിയിലേക്ക് അക്കാദമിക പരിചയമില്ലാത്തവരെയും നിയോഗിക്കാമെന്ന നിര്‍ദ്ദേശം സര്‍വകലാശാല ഭരണതലപ്പത്തേക്ക് സംഘപരിവാര്‍ ആജ്ഞാനുവര്‍ത്തികളെ എത്തിക്കാനുള്ള കുറുക്ക് വഴിയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഉന്നത വിദ്യാഭ്യാസമേഖലയില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പരിപൂര്‍ണമായും ഇല്ലാതാക്കുന്ന ഗൂഢപദ്ധതിയാണ് കരടില്‍ ഒളിച്ചു കടത്തുന്നത്. യുജിസിയും കേന്ദ്ര സര്‍ക്കാരും അടിച്ചേല്‍പ്പിക്കുന്ന വര്‍ഗ്ഗീയവല്‍ക്കരണ നയങ്ങളുടെ തുടര്‍ച്ചയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ രൂപീകരണം പോലും ചാന്‍സലറുടെ മാത്രം അധികാരമാക്കി മാറ്റുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുതിയ മാനദണ്ഡങ്ങള്‍ ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധമാണ്. ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ മന്തിസഭയുടെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണമെന്ന ഭരണഘടനാ കാഴ്ചപ്പാടാണ് ഇവിടെ തകര്‍ക്കപ്പെടുന്നത്. ഇത് ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിനോടുള്ള വെല്ലുവിളി കൂടിയാണ്. സര്‍വ്വകലാശാലകളുടെ സര്‍വ്വാധികാരിയായി ചാന്‍സലറെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധം ഉയര്‍ത്തും. യുജിസി കരട് ചട്ടഭേദഗതിയിലെ സംഘപരിവാര്‍ അജണ്ടക്കെതിരെ രാജ്യത്തെ ജനാധിപത്യ ശക്തികള്‍ രംഗത്തുവരണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here