പ്രിയ വര്‍ഗീസിന്റെ നിയമനം നിലനില്‍ക്കുന്നതല്ലെന്ന് യുജിസി; ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിയമനമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം

ഡല്‍ഹി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസ്സോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് ചട്ടങ്ങള്‍ പാലിക്കാതെയെന്ന് യുജിസി. നിയമനങ്ങള്‍ക്ക് യുജിസി ചട്ടങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് സംസ്ഥാന നിയമത്തിന് എതിരാണെങ്കിലും കേന്ദ്ര ചട്ടത്തില്‍ നിന്ന് വ്യതിചലിക്കാന്‍ കഴിയില്ലെന്നും യുജിസി സുപ്രീംകോടതിയില്‍ വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് നല്‍കിയ മറുപടിയിലാണ് യുജിസി എഡ്യൂക്കേഷണല്‍ ഓഫീസര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പ്രിയ വര്‍ഗീസിന്റെ നിയമനത്തെ പിന്തുണച്ച കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, സെലക്ഷന്‍ കമ്മിറ്റി എന്നിവര്‍ക്കും യുജിസി സുപ്രീം കോടതിയില്‍ മറുപടി ഫയല്‍ ചെയ്തിട്ടുണ്ട്. നിയമനത്തിന് ആവശ്യമായ എട്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം പ്രിയക്ക് ഇല്ലെന്നാണ് യുജിസിയുടെ നിലപാട്. ജോലിയില്‍ പ്രവേശിച്ച ശേഷം മൂന്ന് വര്‍ഷത്തെ ഗവേഷണ കാലയളവും, ഡെപ്യൂട്ടേഷന്‍ കാലയളവും ചേര്‍ത്താണ് അധ്യാപനപരിചയമായി കാണിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് യുജിസി സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. ഹര്‍ജി വേനല്‍ അവധിക്ക് ശേഷം സുപ്രീംകോടതി പരിഗണിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top