ചൈനീസ് ചാരന്‍ ബെക്കിങ്ഹാം പാലസില്‍; കൊട്ടാരം ഞെട്ടലില്‍; എച്ച് 6 വിവാദം കത്തുന്നു

ലണ്ടനിലെ ബെക്കിങ്ഹാം പാലസിലെ ചൈനീസ് ചാരന്റെ വിളയാട്ടം വിവാദമാകുന്നു. കൊട്ടാരത്തില്‍ ചൈനീസ് ചാരന്‍ കടന്നുപറ്റി എന്ന വിവരം കൊട്ടാരത്തെയും ഞെട്ടിച്ചിട്ടുണ്ട്. എച്ച് 6 എന്ന് വിളിപ്പേരുള്ള ഇയാള്‍ ഇദ്ദേഹം മുൻ പ്രധാനമന്ത്രിമാരായ തെരേസ മേ, ഡേവിഡ് കാമറൂൺ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.

ചാൾസ് മൂന്നാമൻ രാജാവിന്റെ ഇളയ സഹോദരൻ ആൻഡ്രൂ രാജകുമാരന്റെ വിശ്വസ്തൻ എന്ന നിലയിലാണ് കൊട്ടാരത്തില്‍ കയറിപ്പറ്റിയത്. വലിയ സ്വാധീനം ഇയാള്‍ സൃഷ്ടിച്ചു എന്നാണ് റിപ്പോര്‍ട്ട്. എച്ച് 6ന് യുകെയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത് വെളിയില്‍ വന്നതോടെ വിവാദവും തുടങ്ങി.

തെരേസ മേയും ഡേവിഡ് കാമറൂണും എച്ച് 6 നെ കണ്ട കാര്യം നിഷേധിച്ചിട്ടുണ്ട്. പല ആളുകളെയും കാണുന്നു. എങ്ങനെയാണ് ഇയാളെ മാത്രം ഓര്‍ത്തിരിക്കുക എന്നാണ് മുന്‍ പ്രധാനമന്ത്രിമാര്‍ ചോദിക്കുന്നത്.

ദേശീയ സുരക്ഷ മുന്‍നിര്‍ത്തി മുൻ ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവർമാൻ 2023ൽ എച്ച് 6നെ യുകെയിൽ നിന്ന് വിലക്കിയതായി സ്പെഷ്യൽ ഇമിഗ്രേഷൻ അപ്പീൽ കമ്മീഷൻ രേഖകൾ വ്യക്തമാക്കുന്നുണ്ട്. ചാരവൃത്തി ആരോപണം യുകെയിലെ ചൈനീസ് എംബസി നിഷേധിച്ചിട്ടുണ്ട്. ചൈന-ബ്രിട്ടന്‍ ബന്ധം മോശമാക്കാനുള്ള ആസൂത്രിത ശ്രമം എന്നാണ് ചൈനയുടെ പ്രതികരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top