റഷ്യയെ ഞെട്ടിച്ച് യുക്രെയ്ൻ്റെ വേൾഡ് ട്രേഡ് സെൻ്റർ മോഡൽ ആക്രമണം; നാശനഷ്ടങ്ങളുടെ കണക്ക് പുറത്തുവിടാതെ മോസ്കോ

2011 സെപ്റ്റംബർ 11ന് നടന്ന വേൾഡ് ട്രേഡ് സെൻ്റർ ആക്രമണത്തിന് സമാനമായ ആക്രമണം നടത്തി യുക്രെയ്ൻ. റഷ്യന്‍ നഗരമായ കാസനിലാണ് ഡ്രോണുകൾ ബഹുനില കെട്ടിടങ്ങളിലേക്ക്‌ യുക്രെയ്ന് സൈന്യം ഇടിച്ചു കയറ്റിയത്. ഇതിൻ്റെ വീഡിയോ. റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അമേരിക്കയിലെ തന്ത്രപ്രധാന അൽഖ്വയ്ദ കേന്ദ്രങ്ങളിൽ ഭീകരന്മാർ 2001 സെപ്റ്റംബർ 11ന്‌ നടത്തിയ ചാവേർ ആക്രമണം 9/11 ആക്രമണം (September 11 attacks) എന്നാണ് അറിയപ്പെടുന്നത്.

റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച്‌ അമേരിക്കയിലെ ന്യൂയോർക്ക്‌ നഗരത്തിലുള്ള വേൾഡ് ട്രേഡ് സെൻ്റർ, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം (പെൻ്റഗൺ) എന്നിവിടങ്ങളിലാണ്‌ ഭീകരർ ആക്രമണം നടത്തിയത്‌.
നാല്‌ അമേരിക്കൻ യാത്രാവിമാനങ്ങളാണ് ഭീകരർ റാഞ്ചിയത്. ഇതിൽ രണ്ടെണ്ണം മാൻഹട്ടനിലെ വേൾഡ് ട്രേഡ് സെൻ്ററിന്‍റെ ഇരട്ട ടവറുകളിലേക്ക്‌ ഇടിച്ചു കയറ്റി. മിനിറ്റുകൾക്കകം ഇരു ടവറുകളും നിലം പൊത്തി.

ഇതേസമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം, മറ്റൊരു സംഘം വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിലേക്ക്‌ ഇടിച്ചിറക്കി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തു നിൽപ്പിനെത്തുടർന്ന് പെൻസിൽവാനിയയിലെ സോമർസെറ്റ്‌ കൗണ്ടിയിലുള്ള ഒരു പാടശേഖരത്തിൽ തകർന്നു വീണു. ഈ വിമാനം വൈറ്റ്‌ഹൗസ് ലക്ഷ്യമാക്കിയാണ്‌ നീങ്ങിയതെന്നാണ് നിഗമനം.

എട്ട് യുക്രെയ്ൻ ഡ്രോണുകള്‍ ആക്രമണം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആറു ഡ്രോണുകള്‍ ജനങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങളിലാണ് ഇടിച്ചു കയറ്റിയത്. ഒരു ഡ്രോണ്‍ വ്യാവസായിക മേഖലയിലും പതിച്ചു. ഒരു ഡ്രോണ്‍ വെടിവച്ചിട്ടതായും കാസന്‍ ഗവര്‍ണര്‍ അറിയിച്ചു. എന്നാൽ യുക്രെയ്ന് ആക്രമണത്തില്‍ ഉണ്ടായ നാശ നഷ്ടങ്ങളെപ്പറ്റിയോ എത്ര പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നോ സംബന്ധിച്ച കണക്കുകൾ ഇതുവരെ വ്യക്തമല്ല. അതേ സമയം കാസന്‍ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

അതേസമയം റഷ്യ കഴിഞ്ഞ ദിവസം 113 ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമിച്ചെന്ന ആരോപണവുമായി യുക്രെയ്നും രംഗത്തെത്തിയിട്ടുണ്ട്. അതിൻ്റെ പ്രതികാരമാണ് കാസൻ ആക്രമണമെന്നാണ് റിപ്പോർട്ടുകൾ. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍നിന്ന് 800 കിലോമീറ്റര്‍ അകലെയാണ് കാസന്‍ സ്ഥിതി ചെയ്യുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top