ഉമാ തോമസിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി; ആരോഗ്യ നിലയില്‍ പുരോഗതി

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന ഡാന്‍സ് പരിപാടിക്കിടെ ഗുരുതരമായി പരുക്ക് പറ്റി കൊച്ചി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമാ തോമസിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. ആറു ദിവസമായി വെന്റിലേറ്ററില്‍ തുടരുകയായിരുന്നു.

അപകട നില പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരും.

Also Read: നൃത്തപരിപാടിയുടെ ഇവന്റ് മാനേജര്‍ കസ്റ്റഡിയില്‍; ഉമാ തോമസ്‌ തീവ്രപരിചരണത്തില്‍ തുടരുന്നു

ഇന്നലെ ഉമ തോമസ്‌ എഴുന്നേറ്റിരുന്നു. തുടര്‍ന്ന് മക്കള്‍ക്ക് കുറിപ്പും കൈമാറിയിരുന്നു. വീടിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വാടകവീട് ഒഴിയുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളാണ് കുട്ടികളെ ഓര്‍മപ്പെടുത്തിയത്. ഇതോടെ എംഎല്‍എയെ വെന്റിലേറ്ററിലേറ്ററില്‍ നിന്നും മാറ്റുമെന്ന പ്രതീക്ഷ ഉയര്‍ന്നിരുന്നു.

കലൂർ സ്റ്റേഡിയത്തില്‍ ഡാന്‍സ് പരിപാടിക്കായി സംഘാടകര്‍ സജ്ജീകരിച്ച താത്കാലിക സ്റ്റേജില്‍ നിന്നും താഴെ വീണാണ് ഉമ തോമസിന് ഗുരുതര പരുക്ക് പറ്റിയത്. 14 അടി ഉയരത്തില്‍ നിന്നും താഴെയുള്ള കോൺക്രീറ്റ് കെട്ടിൽ തലയടിച്ചാണ് എംഎല്‍എ വീണത്. ഇതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സര്‍ക്കാര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ് എംഎല്‍എ.

Also Read: ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി എന്ന് മകന്‍; കണ്ണ് തുറക്കുകയും കൈകാലുകള്‍ അനക്കുകയും ചെയ്തു

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് 12000 ഭരതനാട്യ നർത്തകരെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിക്കായാണ് എംഎൽഎ എത്തിയത്. മന്ത്രി സജി ചെറിയാനും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സീറ്റിലേക്ക് ഇരിക്കാൻ പോയ ഉമ തോമസ് ഇവിടെ കെട്ടിയ ബാരിക്കേഡിന്റെ ഭാഗത്തുകൂടിയാണ് താഴെ പതിച്ചത്.

അപകടത്തെ തുടര്‍ന്ന് നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ ഉടമ നിഗോഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഈ കേസില്‍ നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം കോടതി അനുവദിച്ചിട്ടുണ്ട്. കേസിലെ മറ്റ് മൂന്ന് പ്രതികളുടെ ഇടക്കാല ജാമ്യവും ഏഴാം തീയതി വരെ നീട്ടിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top