ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി എന്ന് മകന്‍; കണ്ണ് തുറക്കുകയും കൈകാലുകള്‍ അനക്കുകയും ചെയ്തു

കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി എന്ന് സൂചന. രാവിലെ ഉമ തോമസ്‌ കണ്ണ് തുറക്കുകയും കൈകാലുകള്‍ അനക്കുകയും ചെയ്തു എന്നാണ് മകന്‍ പറഞ്ഞത്.

Also Read: നൃത്തപരിപാടിയുടെ ഇവന്റ് മാനേജര്‍ കസ്റ്റഡിയില്‍; ഉമാ തോമസ്‌ തീവ്രപരിചരണത്തില്‍ തുടരുന്നു

അതേസമയം ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഇന്ന് രാവിലെ മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട് നൽകും. ഉമ തോമസിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നായിരുന്നു റിനൈ മെഡിസിറ്റിയിലെ മെഡിക്കൽ സംഘം അറിയിച്ചിരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിത്സയാണ് തുടരുന്നത്. ശ്വാസകോശത്തിലെ ചതവും തലയിലെ മുറിവിൽനിന്ന് ധാരാളം രക്തം നഷ്ടപ്പെട്ടതുമാണ് നിലവില്‍ പ്രശ്നം സൃഷ്ടിക്കുന്നത്.

Also Read: നൃത്തപരിപാടി സംഘാടകര്‍ക്കെതിരേ പോലീസ് കേസ്; ഉമാ തോമസിന്റെ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ല

കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്ക് എത്തിയപ്പോഴാണ് എംഎല്‍എയ്ക്ക് വീണ് പരുക്കേറ്റത്. സംഘാടനത്തിലെ പിഴവ് ചൂണ്ടിക്കാട്ടി പോലീസ് ‘മൃദംഗനാഥം’ പരിപാടിയുടെ ഇവന്റ് മാനേജരെ കസ്റ്റഡിയിലെടുത്തു. ഓസ്‌കാര്‍ ഇവന്റ്‌സിന്റെ മാനേജര്‍ കൃഷ്ണകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top