ഉമാ തോമസ് വെന്റിലേറ്ററിൽ; ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ്; വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
തൃക്കാക്കര എംഎല്‍എ ഉമാ തോമസിന്റെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ എംഎല്‍എ വെന്റിലേറ്ററിലാണ്. 24 മണിക്കൂര്‍ മുതല്‍ 48മണിക്കൂറിനുള്ളില്‍ അപകടനില ചെയ്യുമെന്നാണ് പ്രതീക്ഷ. മെഡിക്കല്‍ ബുള്ളറ്റിനും ഇറക്കും. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. പ്രതീക്ഷിച്ചപോലെ അപകടമില്ലെന്നും സുഖം പ്രാപിച്ച് വരുന്നുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്.
കൊച്ചി കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വഴുതി വീണാണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് തലയ്ക്ക് പരുക്കേറ്റത്. പരുക്ക് ഗുരുതരമാണ് എന്നാണ് സൂചന. താഴെയുള്ള കോൺക്രീറ്റ് കെട്ടിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് 12000 ഭരതനാട്യ നർത്തകരെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിക്കായാണ് എംഎൽഎ എത്തിയത്. മന്ത്രി സജി ചെറിയാനും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇദ്ദേഹത്തെ കണ്ടശേഷം സീറ്റിലേക്ക് ഇരിക്കാൻ പോയ ഉമ തോമസ്, ഇവിടെ കെട്ടിയ ബാരിക്കേടിൻ്റെ ഭാഗത്തുകൂടി വീഴുകയായിരുന്നു.
ഏകദേശം ഇരുപതടി ഉയരത്തിൽ നിന്നാണ് വീണത്. മുഖമടിച്ചാണ് വീഴ്ചയെന്നും മൂക്കിൽ നിന്നും വായിൽനിന്നും രക്തം വാർന്ന് പോകുന്നുണ്ടായിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here