ഗുജറാത്തില്‍ 2 കൊല്ലത്തിനിടയില്‍ 32 പേര്‍ക്ക് മാത്രം സര്‍ക്കാര്‍ ജോലി; ബിജെപിയുടെ അവകാശവാദങ്ങള്‍ കടലാസില്‍ മാത്രമെന്ന് കോണ്‍ഗ്രസ്

അഹമ്മദാബാദ്: ഗുജറാത്ത് മോഡല്‍ വികസന മാതൃക പിന്തുടരണമെന്ന ബിജെപിക്കാരുടെ പതിവ് അവകാശവാദങ്ങള്‍ക്കിടയില്‍ സംസ്ഥാനത്തെ ആഭ്യസ്തവിദ്യര്‍ക്കിടയില്‍ തൊഴിലില്ലായ്മ അതിരൂക്ഷമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്ത് സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ രേഖകള്‍ പ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 2.3 ലക്ഷം അഭ്യസ്തവിദ്യരാണ്. എന്നാല്‍ ഇവരില്‍ കേവലം 32 പേര്‍ക്കാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ജോലി നല്‍കിയത്.

സംസ്ഥാനത്തെ 29 ജില്ലകളില്‍ രണ്ട് വര്‍ഷത്തിനിടയില്‍ ബിരുദധാരികളായ 2,38,978 പേരാണ് തൊഴില്‍ രഹിതരായിട്ടുള്ളത്. ഭാഗികമായ വിദ്യാഭ്യാസമുള്ള 10,757 പേരും തൊഴില്‍ രഹിതരുടെ പട്ടികയിലുണ്ട്. സര്‍ക്കാര്‍ ജോലികളിലേക്കുള്ള നിയമനം കേവലം കടലാസില്‍ മാത്രമാണെന്ന വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്തി കഴിഞ്ഞു. യുവാക്കളെ മുഴുവന്‍ വഞ്ചിക്കുകയാണ് ഗുജറാത്ത് സര്‍ക്കാരെന്ന് കോണ്‍ഗ്രസ് അംഗമായ അമിത് ഛാവ്ഡ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top