മണിപ്പൂര്‍ കലാപം പടരുമ്പോഴും മിണ്ടാട്ടം മുട്ടി ക്രൈസ്തവ സഭാ നേതാക്കള്‍; പ്രതിഷേധക്കുറിപ്പു പോലും ഇറക്കാതെ ഒട്ടകപക്ഷി നയവുമായി മെത്രാൻമാർ

മണിപ്പൂര്‍ കലാപം അതിരൂക്ഷമായി പടരുകയും, ക്രൈസ്തവ ദേവാലയങ്ങള്‍ വ്യാപകമായി അഗ്‌നിക്കിരയാക്കുകയും ചെയ്തിട്ടും കേന്ദ്ര സര്‍ക്കാരിനെ പേടിച്ച് ക്രൈസ്തവ സഭകള്‍ നിശബ്ദത പാലിക്കുകയാണ്. അഖിലേന്ത്യാ കത്തോലിക്ക മെത്രാന്‍ സമിതി അടക്കമുള്ള സംഘടനകള്‍ പ്രതിഷേധക്കുറിപ്പ് പോലും ഇറക്കാനുള്ള ധൈര്യം കാണിച്ചിട്ടില്ല. 20 ശതമാനം ക്രിസ്ത്യാനികള്‍ താമസിക്കുന്ന കേരളത്തില്‍ പോലും ഇത്രയേറെ ക്രൈസ്തവ പീഡനങ്ങള്‍ നടന്നിട്ടും സഭാ നേതൃത്വങ്ങള്‍ ഒട്ടകപക്ഷി നയത്തിലാണ്.

അഖിലേന്ത്യാ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) അധ്യക്ഷനും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇങ്ങനെയൊരു സംഭവം നടക്കുന്നതായി പോലും അറിഞ്ഞ മട്ടില്ല. കേന്ദ്ര- മണിപ്പൂര്‍ സര്‍ക്കാരുകളുടെ നിഷ്‌ക്രിയത്വത്തിനെതിരെ മിണ്ടാട്ടം മുട്ടി നില്‍ക്കയാണ്. കേന്ദ്ര ഏജന്‍സികളെ ഭയന്നാണ് കേരളത്തിലെ മെത്രാന്മാര്‍ മൗനം പാലിക്കുന്നതെന്നാണ് വിശ്വാസികളുടെ ആക്ഷേപം. ഈ മാസം 28ന് ഡല്‍ഹിയില്‍ വിവിധ സഭകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ സാന്നിധ്യം ഉണ്ടാകുമോ എന്നുറപ്പില്ല.

കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി ) കേരള ചര്‍ച്ചസ് കൗണ്‍സില്‍ തുടങ്ങി സഭകളുടെ സംയുക്ത സംഘടനകളെല്ലാം മണിപ്പൂര്‍ കലാപത്തിന് നേരെ കണ്ണടച്ച മട്ടാണ്. പല വിധ അന്വേഷണങ്ങള്‍ നേരിടുന്ന സഭാ നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനെ പേടിച്ച് ഒരു പ്രതിഷേധ കുറിപ്പ് ഇറക്കാന്‍ പോലും ത്രാണി ഇല്ലാത്ത അവസ്ഥയിലാണ്. മണിപ്പൂരിലെ സംഘര്‍ഷം നിയന്ത്രണാതീതമായി തുടരുകയും ക്രൈസ്തവ സമൂഹം കടുത്ത അരക്ഷിതാവസ്ഥയില്‍ തുടര്‍ന്നിട്ടും സഹോദര സഭകളുടെ നിസംഗതയാണ് ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

ഡല്‍ഹി ആസ്ഥാന മായ യുണൈറ്റ്ഡ് ക്രിസ്ത്യന്‍ ഫോറ(യുസിഎഫ്) ത്തിന്റെ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായി 673 അക്രമണങ്ങള്‍ ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ നടന്നതായാണ് റിപ്പോര്‍ട്ട്.ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശ്, ചത്തീസ് ഗഡ് എന്നി സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അക്രമണങ്ങള്‍ നടന്നതെന്നാണ് യുസി എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷം യു പിയില്‍ 182 ഉം ചത്തി സ് ഗഡില്‍ 139 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതായത് ക്രൈസ്തവര്‍ക്കെതിരായി രാജ്യത്ത് പ്രതിദിനം രണ്ട് വീതം അക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top