ഏകീകൃത കുർബാനക്കായി വീണ്ടും മെത്രാൻ സിനഡ്; പുതിയ മേജർ ആർച്ച്ബിഷപ്പിൻ്റെ നേതൃത്വത്തിൽ എറണാകുളം അങ്കമാലി വൈദികരോട് അഭ്യർത്ഥന

കൊച്ചി: സീറോമലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന് സഭാ സിനഡ്. എറണാകുളം- അങ്കമാലി അതിരൂപതയിലെ മുഴുവന്‍ പള്ളികളിലും ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ വരുന്ന ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കും.

സീറോമലബാര്‍ സഭയിലെ പുതിയ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ സമ്മേളിച്ച സിനഡിലാണ് ഈ തീരുമാനം. എറണാകുളം- അങ്കമാലി അതിരൂപതയില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്‌തിരുന്നു. മാര്‍പാപ്പയുടെ നിര്‍ദ്ദേശം നടപ്പിലാക്കുക മാത്രമാണ് ഏകമാര്‍ഗമെന്ന് മാര്‍ റാഫേല്‍ തട്ടില്‍ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top