യുപിഎസിന് കോണ്‍ഗ്രസിന്റെ ‘യു’ ടേണ്‍ തിരിച്ചടി; മോദി സര്‍ക്കാരിനെതിരെ പരിഹാസവുമായി ഖർഗെ

കേന്ദ്രജീവനക്കാര്‍ക്കുള്ള പുതിയ യൂണിഫൈഡ് പെൻഷൻ പദ്ധതിക്ക് (യുപിഎസ്) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിന് തൊട്ടുപിന്നാലെ എന്‍ഡിഎ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത്. യുപിഎസിലെ ‘യു’ മോദി സര്‍ക്കാരിന്റെ യു ടേണിനെ കുറിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ ‘എക്സി’ലെ പോസ്റ്റില്‍ മല്ലികാർജുൻ ഖർഗെ പറഞ്ഞു.

“ജൂൺ നാലിന് ശേഷം പ്രധാനമന്ത്രിയുടെ അധികാര ധാർഷ്ട്യത്തിന് മുകളിൽ ജനങ്ങളുടെ ശക്തി ജയിച്ചു. വഖഫ് ബിൽ ജെപിസിക്ക് അയച്ച നടപടി, ബ്രോഡ്കാസ്റ്റ് ബില്‍, കേന്ദ്രത്തിലെ ഉന്നത തസ്തികകളിലേക്കുള്ള നിയമനം ലാറ്ററൽ എൻട്രിയില്‍ നിന്നുള്ള പിന്മാറ്റം ഇതെല്ലാം യുടേണുകളെ സൂചിപ്പിക്കുന്നു. 140 കോടി ഇന്ത്യക്കാരെ ഈ സ്വേച്ഛാധിപത്യ സർക്കാരിൽ നിന്ന് ഞങ്ങൾ സംരക്ഷിക്കുകയും ചെയ്യും.” – ഖർഗെ പറഞ്ഞു.

കേന്ദ്ര ജീവനക്കാർക്ക് ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പുനൽകുന്നതാണ് യൂണിഫൈഡ് പെൻഷൻ പദ്ധതി. സർക്കാരിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയവർക്ക് പെന്‍ഷന്‍ ലഭ്യമാകും. ജോലി ചെയ്ത അവസാനത്തെ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കുന്ന പദ്ധതിക്ക് ശനിയാഴ്ചയാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top