എൽപിജി സബ്സിഡി 300 രൂപയായി ഉയർത്തി; പത്ത് കോടി ഉപഭോക്താക്കൾക്ക് 603 രൂപക്ക് സിലിണ്ടർ

ന്യൂഡൽഹി: ഉജ്ജ്വല പദ്ധതി പ്രകാരമുള്ള പാചകവാതക കണക്ഷനുള്ളവരുടെ സബ്സിഡി 300 രൂപയായി ഉയർത്താൻ കേന്ദ്രമന്ത്രി സഭാ യോഗത്തിൽ തീരുമാനം. ഉപഭോക്താക്കൾക്ക് അനുവദിച്ചിരുന്ന സബ്സിഡി നിലവിൽ 200 രൂപയായിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് മന്ത്രിസഭാ യോഗ തീരുമാനം അറിയിച്ചത്.

പൊതുവിപണിയിൽ ഗാർഹികാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് 903 രൂപയാണ് വില. ഉജ്ജ്വല പദ്ധതി പ്രകാരം കണക്ഷൻ എടുത്തിട്ടുള്ളവർക്ക് 703 രൂപയ്ക്കാണ് നിലവിൽ സിലിണ്ടർ ലഭ്യമാകുന്നത്. പുതിയ തീരുമാനത്തോടെ കൂടി സിലിണ്ടർ 603 രൂപയ്ക്ക് ലഭിക്കും. രാജ്യത്തെ 10 കോടി ഉപഭോക്താക്കൾക്കു പാചകവാതക സിലിണ്ടറിന് 100 രൂപ കുറയും.

രാജ്യത്തെ വാടക നിയമ പരിഷ്കരണ നിയമം ഭേഭഗതി ചെയ്യും. വാടക കരാർ നിർബന്ധമാക്കും. കരാർ കാലാവധിയ്ക്ക് ശേഷം വീട് ഒഴിഞ്ഞില്ലെങ്കിൽ ആദ്യ രണ്ട് മാസം രണ്ടിരട്ടി വാടക ഉടമയ്ക്ക് സമാശ്വാസ വിഹിതമായി ഈടാക്കാം. രണ്ട് മാസത്തിന് ശേഷവും വീടൊഴിഞ്ഞില്ലെങ്കിൽ ഇത് നാലിരട്ടിയായി മാറും. തെലുങ്കാനയ്ക്ക് കേന്ദ്ര ട്രൈബൽ യൂണിവഴ്സിറ്റി അനുവദിയ്ക്കാനും മന്ത്രിസഭായോഗം തിരുമാനിച്ചു.

ദേശീയ മഞ്ഞൾ ബോർഡ് രൂപീകരിക്കും. മഞ്ഞൾ കർഷകരെ സംബന്ധിച്ച് ഏറെ നിർണായകമായ തീരുമാനമാണിത്. ദേശീയ തലത്തിൽ മഞ്ഞളിന്റെ പ്രാധാന്യം വർവര്‍ദ്ധിപ്പിക്കുന്നതിനൊപ്പം കയറ്റുമതി രംഗത്തും വൻ കുതിച്ചുചാട്ടത്തിനും തീരുമാനം വഴിയൊരുക്കും എന്നാണ് കേന്ദ്രത്തിൻ്റെ വിലയിരുത്തൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top