‘മദ്രസകൾ തീവ്രവാദം വളർത്തുന്നു, AK 47 ഉപയോഗിക്കാൻ പരിശീലനം വരെ…’ അത്യന്തം പ്രകോപനപരമായ പ്രസ്താവനയുമായി കേന്ദ്രമന്ത്രി
മദ്രസകൾക്കെതിരെയുള്ള കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബന്ദി സഞ്ജയ് കുമാറിന്റെ പ്രസ്താവന വിവാദത്തിൽ. മദ്രസകൾ തീവ്രവാദം വളർത്തുന്നുവെന്നും രാജ്യസുരക്ഷയ്ക്ക് ഗുരുതര ഭീഷണി ഉയർത്തുന്നു എന്നുമുള്ള പ്രസ്താവനയാണ് മന്ത്രി നടത്തിയത്. മദ്രസകൾ വിദ്യാർത്ഥികൾക്ക് എകെ 47 റൈഫിളുകൾ നിർമ്മിക്കുന്നതിൽ പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തെലങ്കാനയിലെ കരിംനഗർ ജില്ലയിലെ ശ്രീ വിദ്യാരണ്യ ആവാസ വിദ്യാലയത്തിൽ പെൺകുട്ടികൾക്കായുള്ള പുതിയ ഹോസ്റ്റൽ ബ്ലോക്ക് അനാച്ഛാദനം ചെയ്ത് സംസാരിക്കവേയായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന.
”ഹൈദരാബാദ്, സിദ്ദിപേട്ട്, കരിം നഗർ തുടങ്ങിയ സ്ഥലങ്ങളിൽ ചില മദ്രസകൾ വിദ്യാർത്ഥികൾക്ക് 10 മുതൽ 100 രൂപ വരെ നൽകുന്നുണ്ട്. ഈ മദ്രസകൾക്കുള്ളിൽ എന്താണ് സംഭവിക്കുന്നത്?. പല കുറ്റവാളികളോടും തെറ്റായ കാര്യങ്ങൾ എവിടെ നിന്നാണ് പഠിച്ചതെന്ന് ചോദിച്ചാൽ പലരും ഒരു മദ്രസയിലേക്ക് വിരൽ ചൂണ്ടും. അമേരിക്കയിലോ മുംബൈയിലോ ലണ്ടനിലോ ഒരു ബോംബ് സ്‌ഫോടനം നടന്നാൽ, അത്തരം സംഭവങ്ങൾക്ക് ഈ സ്ഥാപനങ്ങളിൽ നിന്നുള്ള പഠിപ്പിക്കലുമായി പലപ്പോഴും ബന്ധമുണ്ട്,” കേന്ദ്ര മന്ത്രി പറഞ്ഞു.
തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്ന സംസ്ഥാന സർക്കാരിനെയും മന്ത്രി വിമർശിച്ചു. സർക്കാർ എന്താണ് ചെയ്യുന്നത്? ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം ഈ മദ്രസകൾക്ക് ഫണ്ട് നൽകുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി.
URL-
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here