കേരളത്തെപ്പറ്റി പറഞ്ഞിൽ ഉറച്ചു നിൽക്കുന്നതായി ജോർജ് കുര്യൻ; അർഹിക്കുന്നത് തരുമെന്നും പിച്ചചട്ടിയുമായി വരേണ്ടെന്നും വീണ്ടും പരിഹാസം
കേരളത്തെ അപമാനിച്ചുവെന്ന് ആരോപണം ഉയർന്ന പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. തന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് ഇന്ന് അദ്ദേഹം ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്നത് പതിവ് പല്ലവിയാണെന്നും അത് തകർക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പിന്നാക്ക അവസ്ഥയുണ്ടെങ്കിൽ ഫിനാൻസ് കമ്മിഷനെയാണ് സമീപിക്കേണ്ടത്. അതാണ് താൻ ഉദ്ദേശിച്ചത്. മലക്കം മറിയേണ്ട കാര്യമില്ലെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി. സാമ്പത്തിക, വിദ്യാഭ്യാസ മടക്കം മേഖലകൾ തകർന്നുവെന്ന് കേരളം സമ്മതിക്കണം. മറ്റ് സംസ്ഥാനങ്ങളേക്കാൾ പരിഗണന കേരളത്തിന് കേന്ദ്രം നൽകിയിട്ടുണ്ട്. മോദി ഉണർന്നു പ്രവർത്തിച്ചു. എന്നിട്ടും മോദിയെ തള്ളിപ്പറയുന്നു. കേരളത്തിന് ഒന്നും ചെയ്യുന്നില്ലെന്ന് എങ്ങനെ പറയാൻ കഴിയും. വിഴിഞ്ഞം യഥാർത്ഥ്യമാക്കിയത് മോദി സർക്കാരാണെന്നും കേന്ദ്ര മന്ത്രി അവകാശപ്പെട്ടു.
നരേന്ദ്ര മോദി സഹായിച്ചതുകൊണ്ട് കേരളം വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തി. കേരളത്തിന്‍റെ കാപട്യം നിരന്തരം തുറന്ന് കാട്ടും പിച്ച ചട്ടിയുമായി ഇങ്ങോട് വരേണ്ട അര്‍ഹമായ വിഹിതം കേന്ദ്രം നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേന്ദ്രബജറ്റിന് പിന്നാലെ കേരളത്തെ പിന്നാക്കമായി പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകുമെന്നായിരുന്നു ജോർജ് കുര്യൻ്റെ പ്രതികരണം. റോഡ്, വിദ്യാഭ്യാസം എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് പറഞ്ഞാൽ തരാം.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യ കാര്യങ്ങളിൽ കേരളം പിന്നാക്കമാണെന്ന് പറയണം. അപ്പോൾ കേന്ദ്രം ചുമതലപ്പെടുത്തുന്ന കമ്മിഷൻ പരിശോധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും.
നിലവിൽ കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിലാണ് കൂടുതൽ ശ്രദ്ധയെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ജോർജ് കുര്യൻ്റെ പ്രസ്താവനക്കെതിരെ കേരളത്തിലെ ഭരണ പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായിട്ടാണ് പ്രതികരിച്ചത്. കേന്ദ്രമന്ത്രിയെ മന്ത്രിസഭയിൽ നിന്നും പ്രധാനമന്ത്രി പറഞ്ഞാക്കണമെന്ന് വിമർശകർ ആവശ്യപ്പെട്ടിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here