തെലങ്കാനയില്‍ ഇനി കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ലഭിക്കില്ല; ഞെട്ടിക്കുന്ന തീരുമാനവുമായി യുണൈറ്റഡ് ബ്രൂവറീസ്
തെലങ്കാനയിൽ കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ വിതരണം നിർത്തുന്നുവെന്ന് അറിയിപ്പ്. നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് ആണ് അറിയിപ്പ് നല്‍കിയത്.ഹൈദരാബാദിലടക്കം തെലങ്കാനയിലാകെയാണ് ബിയർ വിതരണം നിർത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ബിയര്‍ നിര്‍മാതാക്കളാണ് യുണൈറ്റഡ് ബ്രൂവറീസ്. ഏറ്റവും വലിയ ബിയർ ഉപയോഗിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നുമാണ് തെലങ്കാന.
വർധിപ്പിച്ച നികുതിക്ക് അനുസരിച്ച് റീട്ടെയ്ൽ ബിയർ വില ഉയർത്താൻ യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയിരുന്നു. എന്നാൽ തെലങ്കാന സർക്കാർ വില കൂട്ടുന്നതിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് സംസ്ഥാനത്തെ മൊത്തം ബിയർ വിതരണം നിർത്താൻ യുണൈറ്റഡ് ബ്രൂവറീസ് തീരുമാനിച്ചത്.
കഴിഞ്ഞ രണ്ട് വർഷമായി വിലവര്‍ധനയ്ക്ക് തുടർച്ചയായി പരിശ്രമിക്കുകയാണ്. എന്നാല്‍ കഴിഞ്ഞിട്ടില്ല. ഇത് നഷ്ടത്തിന് കാരണമായി. കമ്പനി വിശദീകരിക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here