ക്യാമറയില്‍ പതിഞ്ഞ ആ അജ്ഞാത സ്ത്രീ ആരാണ്? അന്വേഷണം തുടങ്ങി മോട്ടോര്‍ വാഹനവകുപ്പ്

കണ്ണൂര്‍: മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞ ആ അജ്ഞാത സ്ത്രീ ആരാണ്? കാര്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ്‌ ധരിച്ചില്ലെന്ന ചിത്രം പതിഞ്ഞപ്പോഴാണ് പിന്‍സീറ്റില്‍ കുട്ടികള്‍ക്ക് പകരം അജ്ഞാത സ്ത്രീ പയ്യന്നൂരില്‍ ക്യാമറയില്‍ പതിഞ്ഞത്. ചിത്രം കണ്ട് കാര്‍ യാത്രക്കാരും മോട്ടോര്‍ വാഹനവകുപ്പും ഒരുപോലെ ഞെട്ടിയതോടെയാണ് എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അന്വേഷണം തുടങ്ങിയത്.

ക്യാമറയിൽ ഒരു ചിത്രത്തിനു മുകളിൽ മറ്റൊരു ചിത്രം പതിയാൻ ഇടയില്ലെന്നാണു വകുപ്പ് പറയുന്നത്. യഥാർഥ കാരണം കണ്ടെത്തണമെങ്കിൽ ക്യാമറ പരിശോധിക്കണം. കഴിഞ്ഞ മാസം 3-ന് രാത്രി 8.27നാണ് സംഭവം. ചെറുവത്തൂർ കൈതക്കാട് സ്വദേശികൾ പയ്യന്നൂരിലേക്കു വരുമ്പോഴാണ് പയ്യന്നൂർ റെയിൽവേ മേൽപാലത്തിനു സമീപമുള്ള ക്യാമറയിൽ ദൃശ്യം പതിഞ്ഞത്.

മുൻസീറ്റിലുള്ള 2 പേരും സീറ്റ് ബെൽറ്റ് ധരിക്കാത്ത ദൃശ്യങ്ങളാണ് ക്യാമറ ഒപ്പിയെടുത്തത്. പിഴയ്ക്കുള്ള ചലാനിലെ ഫോട്ടോയിലാണ് പിൻസീറ്റിൽ ഡ്രൈവറുടെ സമീപത്തായി ഒരു സ്ത്രീയുടെ ചിത്രം പതിഞ്ഞത്. അതേസമയം 2 കുട്ടികളുടെ ചിത്രം പതിഞ്ഞിട്ടുമില്ല. സമൂഹമാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായതോടെ ദുരൂഹത നീക്കണമെന്ന ആവശ്യവും ശക്തമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top